പന്ന്യന്‍ 2 മുഖമുള്ള നടന്‍; ബെനറ്റിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നില്‍ പന്ന്യന്‍ രവീന്ദ്രനാണെന്ന് വെഞ്ഞാറമൂട് ശശി

ഒരു വിഭാഗത്തിന് കീഴ്‌പ്പെട്ടാണ് നേതൃത്വം തനിക്കെതിരെ നടപടിയെടുത്തതെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉത്തരവാദി സംസ്ഥാന സെക്രട്ടറിയാണെന്നും സിപിഐ മുന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി. ജില്ലാ ഘടകത്തിന്റെ പട്ടികയില്‍ ബെനറ്റ് എബ്രഹാമിന്റെ പേര് നിര്‍ദ്ദേശിച്ചത് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനാണെന്നും ശശി ആരോപിച്ചു.
അതേ സമയം സംസ്ഥാന ഘടകമാണ് ബെനറ്റ് എബ്രഹാമിന്റെ പേര് നിര്‍ദ്ദേശിക്കുന്നതെന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു.
തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട വെഞ്ഞാറമൂട് ശശി പന്ന്യന്‍ രവീന്ദ്രനെതിരെ ശക്തമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ഉത്തരവാദിത്വം പന്ന്യന്‍ രവീന്ദ്രനാണ്. അദ്ദേഹമാണ് ബെന്നറ്റ് എബ്രഹാമിന്റെ പേര് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്നും വെഞ്ഞാറമൂട് ശശി ആരോപിച്ചു. രണ്ട് മുഖമുള്ള നടനാണ് പന്ന്യന്‍ രവീന്ദ്രനെന്നും ശശി പറഞ്ഞു. ഇനി സിപിഐയില്‍ തുടരില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ വെഞ്ഞാറമൂട് ശശി വ്യക്തമാക്കിയിരുന്നു. 3 പേര്‍ക്കെതിരെ മാത്രം നടപടിയെടുത്തത് അനീതിയാണെന്ന് പി രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha