ജുഡീഷ്യറിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഡല്‍ഹിയില്‍ അനുരഞ്ജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; തിങ്കളാഴ്ച കോടതിയില്‍ എത്തുമെന്ന് ചീഫ് ജസ്റ്റിസിനെതിരെ തിരിഞ്ഞ ജഡ്ജിമാര്‍

സുപ്രീംകോടതിയിലെ പ്രതിസന്ധികള്‍ക്കിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കാണാന്‍ ഔദ്യോഗിക വസതിയിലെത്തിയ, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയെ കാണാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. ഇതോടെ അദ്ദേഹം തിരികെ മടങ്ങി. ജുഡീഷ്യറിയിലെ സ്തംഭവാനവസ്ഥയില്‍ കേന്ദ്രസര്‍ക്കാരും ജനങ്ങളും ആശങ്കയിലാണ്. ജുഡീഷ്യറിയിലെ തര്‍ക്കത്തില്‍ ഇടപെടണ്ട എന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യം സ്വീകരിച്ചത്. പ്രശ്‌നം ഇന്ന് പരിഹരിക്കാനാകുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സൂചിപ്പിച്ചു. ചീഫ് ജസ്റ്റിസിന് തൊട്ട് താഴെയുള്ള നാല് ജഡ്ജിമാരാണ് സുപ്രീംകോടതിയിലെ കെടുകാര്യസ്ഥതയ്‌ക്കെതിരെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.
ജഡ്ജിമാരായ ജെ. ചലമേശ്വര്‍, രഞ്ജന്‍ ഗോഗോയി, കുര്യന്‍ ജോസഫ് , മദന്‍ ബി. ലോക്കൂര്‍ എന്നിവരാണ് സുപ്രീംകോടതിയിലെ നടപടിക്രമങ്ങളില്‍ സുതാര്യതയില്ലെന്ന് ആരോപിച്ച് വാര്‍ത്താസമ്മേളനം നടത്തിയത്. അതിന് പിന്നാലെ ചീഫ് ജസ്റ്റിസ് അറ്റോണി ജനറലുമായി ചര്‍ച്ച നടത്തിയിരുന്നു. നാല് ജഡ്ജിമാര്‍ക്കെതിരെ എന്ത് നടപടിസ്വീകരിക്കുമെന്നതിനെ കുറിച്ചുള്ള നിയമവശങ്ങളും ചര്‍ച്ച ചെയ്തിരുന്നു. മാധ്യമങ്ങളെ കണ്ട് തന്റെ ഭാഗം ന്യായീകരിക്കാന്‍ ചീഫ് ജസ്റ്റിസ് ആലോചിച്ചെങ്കിലും പിന്നീട് ഒഴിവാക്കി. സി.ബി.ഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ബി.എച്ച് ലോയയുടെ മരണം സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി ജൂനിയറായ ജഡ്ജിയുടെ പരിഗണനയ്ക്ക് വിട്ടതാണ് ഏറ്റവും അവസാനം മുതിര്‍ന്ന ജഡ്ജിമാരെ പ്രകോപിപ്പിച്ചത്.
മെഡിക്കല്‍ കോളജിന് വഴിവിട്ട് അനുമതി നല്‍കിയതില്‍ ചീഫ് ജസ്റ്റിസ്റ്റിസിന് പങ്കുണ്ടെന്ന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്ന ജസ്റ്റിസ് ചലമേശ്വറുടെ ഉത്തരവ് ചീഫ് ജസ്റ്റിസ് ഇടപെട്ട് , ഏഴംഗ ബെഞ്ച് വിളിച്ച് ചേര്‍ത്ത് റദ്ദാക്കിയിരുന്നു. അന്ന് മുതല്‍ തുടങ്ങിയ അഭിപ്രായവ്യത്യാസമാണ് മറനീക്കി ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha






















