ദേവസ്വം ബോര്‍ഡുകളിലെ സാമ്പത്തിക സംവരണ തീരുമാനവുമായി മുന്നോട്ടുപോകാനുറച്ച് സംസ്ഥാന സര്‍ക്കാര്‍

നിയമോപദേശം കാര്യമാക്കാതെ ദേവസ്വം ബോര്‍ഡുകളിലെ സാമ്പത്തിക സംവരണ തീരുമാനവുമായി മുന്നോട്ടുപോകാനുറച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി നിയമഭേദഗതി ഉള്‍പ്പെടെ പരിഗണിക്കുന്നുമുണ്ട്. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് സര്‍ക്കാറിന് നിയമോപദേശം നല്‍കിയിരുന്നു.
നിയമോപദേശം കാര്യമാക്കാതെ ദേവസ്വം ബോര്‍ഡുകളില്‍ മുന്നാക്ക സംവരണം നടപ്പാക്കാനാണ് നീക്കം. ഇതോടൊപ്പം വീണ്ടുമൊരു നിയമോപദേശം തേടുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സംവരണ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. ഇതുസംബന്ധിച്ച നിയമോപദേശം സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്.
എന്നാല്‍, ദേവസ്വം നിയമനങ്ങളില്‍ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിന് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം സര്‍ക്കാര്‍ നടപ്പിലാക്കും. ഇതിനാവശ്യമായ നിയമഭേദഗതി ഉടന്‍ കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാറിന്റെ ഈ നീക്കത്തിന് എന്‍.എസ്.എസിന്റെ പിന്തുണയുമുണ്ട്. എസ്.എന്‍.ഡി.പിയാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്.
സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നത് മൂലം മറ്റ് സമുദായങ്ങള്‍ക്ക് അവസരം നഷ്ടപ്പെടുന്ന സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം. മറ്റ് സമുദായങ്ങള്‍ക്കും സംവരണം വര്‍ധിക്കുകയേയുള്ളൂ.
ദേവസ്വംബോര്‍ഡുകളില്‍ മുന്നാക്ക വിഭാഗത്തിന് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്ന തീരുമാനത്തില്‍നിന്ന് പിന്നാക്കം പോകുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലാണ് മുന്നണിക്കും സര്‍ക്കാറിനുമുള്ളത്. അബ്രാഹ്മണരെ ശാന്തിക്കാരായി നിയമിച്ചുകൊണ്ടുള്ള തീരുമാനം ഏടുത്തതിലൂടെ കേരള സര്‍ക്കാറിന് രാജ്യമെങ്ങും നല്ല പിന്തുണയാണ് ലഭിച്ചതും. സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്ന നിയമോപദേശമാണ് നിയമ സെക്രട്ടറി സര്‍ക്കാറിന് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോയാല്‍ തിരിച്ചടിയുണ്ടാകുമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംവരണ വിഷയവുമായി ബന്ധപ്പെട്ട കേസുകളിലെ സുപ്രീംകോടതി വിധിക്കെതിരാണ് ഈ തീരുമാനമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍, അത്തരത്തിലുള്ള നിയമപ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി നിയമഭേദഗതി ഉള്‍പ്പെടെ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നത്.
https://www.facebook.com/Malayalivartha






















