ബെനറ്റ് തരംഗത്തില്‍ വെഞ്ഞാറമൂട് ശശി ആര്‍എസ്‌പിയിലേക്ക്

സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് തരംതാഴ്‌ത്തിയ വെഞ്ഞാറമൂട് ശശി ആര്‍എസ്‌പിയിലേക്ക്. ആര്‍എസ്‌പി നേതാവ് ഷിബു ബേബി ജോണുമായി നടത്തിയ ഇക്കാര്യം ചര്‍ച്ച ചെയ്‌തു. ആര്‍എസ്‌പിയുമായി സഹകരിക്കുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും ശശി പറഞ്ഞു.
വെഞ്ഞാറമൂട് ശശിയെ ആര്‍എസ്‌പിയിലേക്ക് സ്വാഗതം ചെയ്യുന്നെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ 15 ന് ചേരുന്ന പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍ തീരുമാനിക്കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ബെനറ്റിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ പേരിലാണ് സിപിഐ ജില്ലാ സെക്രട്ടറി കൂടിയായ വെഞ്ഞാറമൂട് ശശിയെ തരം താഴ്‌ത്തിയത്.
https://www.facebook.com/Malayalivartha