കേരളത്തില്‍ നിന്ന് മാര്‍ട്ടിന്‍ തട്ടിയത് 4600 കോടി; സമ്മാനമെല്ലാം മഹാരാഷ്‌ട്ര ഉദ്യോഗസ്ഥര്‍ക്ക്; ശിവകാശിയില്‍ ഇഷ്‌ടം പോലെ ലോട്ടറി അച്ചടിച്ചു

ലോട്ടറി രാജാവായ സാന്റിയാഗോ മാര്‍ട്ടിന്‍ സിക്കിം ലോട്ടറി കച്ചവടത്തിലൂടെ കേരളത്തില്‍ നിന്ന് 4600 കോടി രൂപ സിക്കിം സര്‍ക്കാരിനെ വെട്ടിച്ച് കൈക്കലാക്കിയതായി സി.ബി.ഐ കണ്ടെല്‍. സമ്മാനത്തില്‍ ഭൂരിഭാഗവും മഹാരാഷ്‌ട്ര ഉദ്യോഗസ്ഥര്‍ക്കാണ് ലഭിച്ചത്. ശിവകാശിയില്‍ ഇഷ്‌ടം പോലെ മാര്‍ട്ടിന്‍ ലോട്ടറി അച്ചടിച്ചു എന്നും കണ്ടെത്തി. സിക്കിം ലോട്ടറി ഡയറക്‌ടറേറ്റിലെ 3 ഉന്നത ഉദ്യോഗസ്ഥരും കൂട്ടുനിന്നതായി കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ സിബിഐ പറയുന്നു.
സിക്കിം സര്‍ക്കാരിന്റെ ലോട്ടറികള്‍ കണക്കില്ലാതെ കേരളത്തില്‍ വിറ്റഴിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നതായി കണ്ടതിനെ തുടര്‍ന്ന് കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. തിരുവനന്തപുരം മ്യൂസിയം പോലീസും പിന്നീട് ക്രൈബ്രാഞ്ചും കേസ് അന്വേഷിച്ചതിനുശേഷം സി.ബി.ഐയ്‌ക്ക് കൈമാറുകയായിരുന്നു.
കോടികണക്കിന് രൂപ തട്ടിയെടുക്കുന്നതിന് മാര്‍ട്ടിനും കൂട്ടാളികളും സിക്കിം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് കുറ്റകരമായ ഗൂഢാലോചനയും നടത്തിയതായി കണ്ടെത്തി.
2009 ഏപ്രില്‍ 1 മുതല്‍ 2010 മാര്‍ച്ച് 31 വരെയുള്ള കാലത്ത് 4752 കോടി രൂപയുടെ സിക്കിം ലോട്ടറികള്‍ കേരളത്തില്‍ വിറ്റഴിച്ചു. ഇതില്‍ 142.93കോടി രൂപ മാത്രമേ സിക്കിം സര്‍ക്കാരിന്റെ ഫണ്ടിലേക്ക് അടച്ചിട്ടുള്ളൂ. ബാക്കി തുക മാര്‍ട്ടിന്റെ കമ്പനിയായ മാര്‍ട്ടിന്‍ ലോട്ടറി ഏജന്‍സീസ് കൈക്കലാക്കി. മാര്‍ട്ടിനും കൂട്ടാളികള്‍ക്കുമെതിരെ ഏഴ് കേസുകളാണു സിബിഐ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. മാര്‍ട്ടിനെ കൂടാതെ ജോണ്‍റണ്‍ കെന്നഡി, ജെ.മുരുകന്‍, വി. സെല്‍വരാജ്, ശക്തിവേല്‍, ജോണ്‍ബ്രിട്ടോ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
ലോട്ടറി ടിക്കറ്റ് വില്‍പനയിലൂടെ ജനങ്ങളില്‍ നിന്ന് 4600 കോടി രൂപ കൊള്ളയടിച്ചപ്പോള്‍ ഓരോ നറുക്കെടുപ്പിനും സംസ്ഥാനത്തിന് 20 ലക്ഷം രൂപ വീതം നികുതി നല്‍കിയിട്ടുണ്ട്. പക്ഷേ കണക്കില്‍ കാണിക്കാതെ കോടികണക്കിന് രൂപയുടെ ടിക്കറ്റുകള്‍ ഈ കമ്പനികള്‍ വിറ്റിട്ടുണ്ട്. സെക്യൂരിറ്റി പ്രസില്‍ അച്ചടിച്ചവയാണെന്നാണ് അവര്‍ അവകാശപ്പെട്ടിരുന്നെങ്കിലും സിബിഐ യുടെ അന്വേഷണത്തില്‍ അത് ശിവകാശിയിലെ ഒരു പ്രസ്സില്‍ അച്ചടിച്ചതാണെന്ന് കണ്ടെത്തി. എണ്ണത്തില്‍ കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കാനാണ് ഇവിടെ അച്ചടിച്ചത്. പ്രസ് ഉടമയും ഈ കേസിലെ പ്രതിയാണ്.
കോടികണക്കിന് രൂപയുടെ ടിക്കറ്റുകള്‍ വിറ്റത് കേരളത്തിലാണെങ്കിലും സമ്മാനങ്ങളൊക്കെ കിട്ടിയത് മഹാരാഷ്‌ട്രയിലുള്ളവര്‍ക്കാണ്. ഈ ഭാഗ്യശാലികളാകട്ടെ ഇവിടത്തെ ബിഎസി, പി.ഡബ്ലിയു.ഡി, ജലസേചനം എന്നീ വകുപ്പുകളിലെ എന്‍ജിനീയര്‍മാരും സര്‍വേ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുമാണെന്ന് സിബിഐ കണ്ടെത്തി. മാര്‍ട്ടിനും കൂട്ടാളികളും ഈ സമ്മാന ടിക്കറ്റുകള്‍ വില്‌ക്കാതെ സമ്മാനമടിച്ചെന്ന് കാണിച്ച് ഈ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു. കോഴയായി ഇവര്‍ക്ക് ലഭിച്ച തുക ലോട്ടറി സമ്മാനമാക്കി മാറ്റുകയായിരുന്നു. ഈ ഇടപാടിലും കോടികള്‍ ലഭിച്ചിട്ടുണ്ടാകാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha