കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആറ് കിലോ സ്വര്‍ണം ഉപേക്ഷക്കപ്പെട്ട നിലയില്‍ കണ്ടെത്തി

കരിപ്പൂര്‍ വിമാനത്താവളത്തിലെ രണ്ടിടത്ത് നിന്ന് ആറുകിലോ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. രാവിലെയാണ് സംഭവം. എമിറ്റേറ്റ്‌സിന്റെ ദുബായില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാര്‍ പോയ ശേഷമാണ് രണ്ടുകിലോ സ്വര്‍ണം അടങ്ങിയ ബാഗ് കണ്ടെത്തിയത്.
എയര്‍ ഇന്ത്യയുടെ വിമാനമെത്തിയ ശേഷം നടത്തിയ തിരച്ചിലില്‍ നാല് കിലോ സ്വര്‍ണം അടങ്ങിയ സ്യൂട്ട്‌കേസ് കണ്ടെത്തി. പ്രധാന ലിഫ്റ്റിന് സമീപത്താണ് സ്യൂട്ട്‌കേസ് കണ്ടത്.
സംശയം തോന്നിയ ചില യാത്രക്കാരെയും വിമാനത്താവള ജീവനക്കാരെയും ചോദ്യം ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha