ബി.സന്ധ്യയെ നീക്കിയതിന് മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി പി.സി ജോര്‍ജ്, നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ തൊഴിലും ബിസിനസും തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടന്നു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുതലെടുപ്പിനിറങ്ങിയ പലരും പറഞ്ഞത് കേട്ട് പൊലീസ് പ്രവര്‍ത്തിച്ചെന്നും കോടതിയില്‍ നിന്ന് താക്കീത് കിട്ടിയതിനെ തുടര്‍ന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന എ.ഡി.ജി.പി സന്ധ്യയെ നീക്കിയത് സ്വാഗതാര്‍ഹമാണെന്നും പി.സി ജോര്‍ജ്. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാറശാലയില്‍ ശ്രീജിവിന്റെ കസ്റ്റഡിമരണത്തിന് ഉത്തരവാദികളായ പൊലീസുകാരനെ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തണം. സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള കരട് വിഞ്ജാപനം ഇറങ്ങിയത് അഭിനന്ദനാര്‍ഹമാണ്. മുമ്പ് താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിവയ്ക്കുന്നതാണ് നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച സംഘത്തിന്റെ തലപ്പത്തുണ്ടായിരുന്നവരെ പറ്റി കോടതി നടത്തിയ നിരീക്ഷണം.
ദിലീപിന്റെ തൊഴിലും ജീവിതവും ബിസിനസും തകര്‍ക്കാന്‍ ചിലര്‍ ആസൂത്രിതശ്രമം നടത്തി. അത് മനസിലാക്കിയാണ് തുടക്കം മുതല്‍ ഉറച്ചനിലപാട് സ്വീകരിച്ചത്. ഇന്നും അതില്‍ തന്നെ നില്‍ക്കുന്നു. കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് കോടതി പറയുന്നു. കേസില്‍ ഇപ്പോഴും ഒരു ദുരൂഹത ബാക്കി നില്‍ക്കുന്നു, സംഭവത്തിലെ ദൃക്‌സാക്ഷിയായ വാന്‍ ഡ്രൈവര്‍ മാര്‍ട്ടിന്റേതായി പുറത്ത് വന്നിട്ടുള്ള മൊഴി ആര്‍ക്കും തള്ളിക്കളയാനാവില്ല. ഭരണകൂടത്തെയും ജുഡീഷ്യറിയെയും ജനങ്ങളെയും ഒരു സംഘം പറ്റിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായാണ് പൊലീസ് കേസ് ഈ രീതിയില്‍ കൈകാര്യം ചെയ്തത്.
ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭ്യമാക്കുന്നതിനും സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരുന്നതിനും സി.ബി.ഐ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അടിന്തിരമായി തീരുമാനം എടുക്കണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ തുടക്കം മുതല്‍ പൊതുസമൂഹം ദിലീപിനെതിരെ തിരിഞ്ഞപ്പോള്‍ പിന്തുണയുമായി പി.സി ജോര്‍ജ് ഉണ്ടായിരുന്നു. നടി മഞ്ജുവാര്യരും എ.ഡി.ജി.പി സന്ധ്യുമായുള്ള അടുപ്പമാണ് ദിലീപിനെ ഗൂഢാലോചന കേസില്‍ കുടുക്കിയതെന്ന് പി.സി ജോര്‍ജ് വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha


























