അഭിരാമിയുടെ മരണം; മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി ആത്മഹത്യയെന്ന് പോലീസ്; ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന് ബന്ധുക്കൾ

പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ മരണം ആത്മഹത്യയെന്ന് സംശയം. മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി ജീവനൊടുക്കിയതാണെന്ന് പോലീസ്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നുള്ള അഗ്നിബാധയെന്ന് ബന്ധുക്കള്‍. തിരുവല്ല മീന്തലക്കര തെങ്ങണാംകുളത്തില്‍ ടി.കെ. അജിയുടെ മകളും മഞ്ഞാടി നിക്കോള്‍സണ്‍ സിറിയന്‍ യാക്കോെബെറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയുമായ ടി.എ. അഭിരാമി(15)യാണ് മരിച്ചത്.
ഇന്നലെ രാവിലെ 10.45 നായിരുന്നു സംഭവം. സ്കൂളില്‍ പോയ അഭിരാമി എ.ബി.വി.പി.യുടെ വിദ്യാഭ്യാസ ബന്ദായിരുന്നതിനാല്‍ തിരികെ വീട്ടിലെത്തി. എന്നാല്‍, പത്താം ക്‌ളാസ്സുകാര്‍ക്ക് സ്പെഷല്‍ ക്ലാസുണ്ടെന്ന് അധ്യാപിക ഫോണിലൂടെ അറിയിച്ചു.
തുടര്‍ന്ന് സ്കൂളിലേക്കു പോകാന്‍ വേഷം മാറാന്‍ മുറിക്കുള്ളില്‍ കയറി വാതിലടച്ചശേഷം സ്വിച്ച് ഓണ്‍ ചെയ്തപ്പോള്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായി തീപിടിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഫയര്‍ഫോഴ്സും ഇങ്ങനെതന്നെയാണ് പറയുന്നത്. തൊട്ടപ്പുറത്തെ മുറിയിലുണ്ടായിരുന്ന അമ്മ സുധയുടെയും സഹോദരന്‍ അഭിജിത്തിന്റെയും നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും മേല്‍ക്കൂര ഉള്‍പ്പടെ കത്തിയമര്‍ന്നു താഴേക്കു വീണു.
ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തി തീയണച്ച് വാതില്‍ ചവിട്ടിത്തുറന്ന് അകത്ത് കയറിയപ്പോള്‍ മേല്‍ക്കൂരയ്ക്ക് അടിയില്‍ അഭിരാമിയുടെ ശരീരം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ചുമട്ടു തൊഴിലാളിയായ അജിയും കുടുംബവും മീന്തലക്കര പരുത്തിക്കാട്ടില്‍ ഉണ്ണുണ്ണിയുടെ വീട്ടില്‍ ആറുവര്‍ഷമായി വാടകയ്ക്കു താമസിച്ചു വരികയായിരുന്നു.
ഇന്നലെ വൈകിട്ട് നടത്തിയ പരിശോധനയില്‍ തീപിടിച്ച മുറിക്കുള്ളില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് ഡിെവെ.എസ്.പി: ആര്‍. ചന്ദ്രശേഖരപിള്ള പറഞ്ഞു. വായിക്കാന്‍ കഴിയാത്ത നിലയിലാണിത്. എന്നാല്‍, അഭിരാമി ജീവനൊടുക്കാനുള്ള കാരണം പോലീസിനു വ്യക്തമല്ല. അടുക്കളയിലും മുറിയിലും മണ്ണെണ്ണ ഒഴിച്ചിരുന്നുവെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. മൃതദേഹം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
https://www.facebook.com/Malayalivartha


























