ലക്ഷങ്ങള്‍ മുടക്കിയുള്ള വിദേശ സ്റ്റേജ് ഷോകൾ വെള്ളത്തിൽ; ജയസൂര്യയുടെ പാസ്‌പോര്‍ട് പുതുക്കാനുള്ള അനുമതി കോടതി നിഷേധിച്ചു

കായൽകൈയ്യേറ്റത്തിൽ നടൻ ജയസൂര്യയുടെ പാസ്‌പോർട്ട് പുതുക്കാനുള്ള അനുമതി പോലീസ് നിഷേധിച്ചു. ഇതെത്തുടര്‍ന്ന് ജയസൂര്യയുടെ വിദേശ യാത്രകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ് .ലക്ഷങ്ങള്‍ മുടക്കിയുള്ള വിദേശ സ്റ്റേജ് ഷോകളാണ് ഇതെത്തുടര്‍ന്ന് മുടങ്ങിയിരിക്കുന്നത്. കായല്‍ കയ്യേറിയ കേസിലെ പ്രതിയായ ജയസൂര്യയുടെ പാസ്‌പോര്‍ട്ട് പുതുക്കാനുള്ള അനുമതി നിഷേധിച്ചതോടെ ജയസൂര്യക്കൊപ്പം സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ച് വരുമാന മാര്‍ഗ്ഗം കണ്ടെത്തിയവരും കുടുങ്ങി.
ജയസൂര്യക്കൊപ്പം മാത്രമെ കൂടെയുള്ളവർക്ക് വിദേശത്തേയ്ക്ക് പോകാന്‍ സാധിക്കുകയുള്ളു. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോടതി പാസ്‌പോര്‍ട്ട് പുതക്കാന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ജയസൂര്യയുടെ വിദേശ യാത്രകള്‍ എല്ലാം തന്നെ റദ്ദാക്കേണ്ടി വരും. തല്‍ഫലമായി മുന്‍കൂട്ടി ബുക്ക്‌ചെയ്ത സ്റ്റേജ്‌ഷോകളും മുടങ്ങും .വന്‍ സാമ്പത്തിക നഷ്ടമാണ് നടന് ഉണ്ടാകാന്‍ പോകുന്നത്.
അനുമതിക്കായി ജയ സൂര്യ കോടതിയേ സമീപിച്ചു. എന്നാൽ എഫ്.ഐ.ആർ ഉള്ള കേസിൽ ജാമ്യം എടുക്കാതെ എന്തിനാണ് പാസ്പോർട്ട് പുതുക്കുന്നത് എന്ന് കോടതി വാക്കാൽ ചോദിച്ചു. ഈ കേസിൽ ജാമ്യം എടുത്താൽ വിദേശത്തേക്ക് പ്രത്യേകിച്ച് അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ഗൾഫ് എന്നിവിടങ്ങളിലേ സർക്കാരുകൾ വിസിറ്റിങ്ങ് വിസ കൊടുക്കാൻ സാധ്യതയില്ല. കാർ രജിസ്ട്രേഷൻ കേസു മുതൽ ഇപ്പോൾ കായൽ കൈയ്യേറ്റവും, പാസ്പോർട്ട് പുതുക്കലും തുടങ്ങി ജയ സൂര്യ ആകെ കൂടി കുടുങ്ങിയിരിക്കുകയാണ്.
കായൽ കയ്യേറി നിർമാണം നടത്തിയെന്ന കേസിൽ അഞ്ചാം പ്രതിയാണു ജയസൂര്യ. പൊതുപ്രവർത്തകനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവാണു പരാതിക്കാരൻ. തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പൽ കെട്ടിടനിർമാണച്ചട്ടവും ലംഘിച്ചു ജയസൂര്യ അനധികൃതമായി ബോട്ടുജെട്ടിയും ചുറ്റുമതിലും നിർമിച്ചതിനു കോർപറേഷൻ അധികൃതർ ഒത്താശ ചെയ്തെന്നാണു പരാതി. ഇതേത്തുടർന്നാണു ജയസൂര്യക്കു പാസ്പോർട്ട് പുതുക്കാൻ കോടതിയെ സമീപിക്കേണ്ടി വന്നത്.
മൂന്ന് സെന്റ് 700 സ്ക്വയര്‍ ലിങ്ക്സ് കായല്‍ കൈയേറിയതായി കണയന്നൂര്‍ താലൂക്ക് സര്‍വെയറുടെ പരിശോധനയില്‍ കണ്ടത്തെി. നേരത്തെ കൊച്ചി കോര്‍പറേഷന് ഗിരീഷ്ബാബു പരാതി നല്‍കിയതിനത്തെുടര്‍ന്ന് ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് കൈയറ്റം നടന്നതായി നഗരസഭക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 14 ദിവസത്തിനകം നിര്‍മ്മാണം സ്വന്തം ചെലവില്‍ പൊളിച്ച് മാറ്റാന്‍ 2014 ഫെബ്രുവരി 28ന് നഗരസഭ ഉത്തരവിട്ടെങ്കിലും നടപടി ഉണ്ടായില്ല.
തുടര്‍ന്നാണ് കോര്‍പറേഷന്‍ മുന്‍ സെക്രട്ടറി വി.ആര്‍. രാജു, മുന്‍ അസി.എക്സി. എന്‍ജിനീയര്‍ എന്‍.എം. ജോര്‍ജ്, നിലവിലെ അസി.എക്സി.എന്‍ജിനീയര്‍ എ. നിസാര്‍, കണയന്നൂര്‍ താലൂക്ക് ഹെഡ് സര്‍വെയര്‍ രാജീവ് ജോസഫ്, നടന്‍ ജയസൂര്യ എന്നിവരെ എതിര്‍കക്ഷികളാക്കി വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
https://www.facebook.com/Malayalivartha


























