തൃശ്ശൂര്‍ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ തീപിടുത്തം

പ്രസിദ്ധമായ തൃശ്ശൂര്‍ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍
തീപിടുത്തം. വടക്ക് കിഴക്കേ ചുറ്റമ്ബലം പൂര്‍ണ്ണമായും കത്തിയമര്‍ന്നു. രാത്രി വൈകിയും തീ പൂര്‍ണ്ണമായും അണക്കാനായിട്ടില്ല. ഊട്ടുപുരയോട് ചേര്‍ന്ന് രാത്രി എട്ടരയോടെയാണ് തീ പിടുത്തമുണ്ടായത്. ചൊവ്വാഴ്ച ക്ഷേത്രത്തില്‍ വഴിപാട് ചുറ്റുവിളക്ക് ഉണ്ടായിരുന്നു. തീ പടര്‍ന്നത് ഇതില്‍ നിന്നാവാം എന്നാണ് പ്രാഥമിക നിഗമനം. ഇപ്പോഴും ഫയര്‍ഫോഴ്‌സ് തീയണയ്ക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്.
തീ പടര്‍ന്നതോടെ ക്ഷേത്രത്തിലുണ്ടായിരുന്നവര്‍ പൊലീസിനെയും, ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. ക്ഷേത്രത്തിലെ മോട്ടോര്‍ കേടായതിനാല്‍ ഓടിക്കൂടിയ നാട്ടുകാര്‍ കിട്ടിയ പാത്രങ്ങളിലെല്ലാം വെള്ളം കോരി തീ അണക്കാന്‍ ശ്രമം തുടങ്ങി. ഫയര്‍ഫോഴ്‌സ് എത്താന്‍ വൈകിയത് തീ പടരുന്നതിെന്റ ആക്കം കൂട്ടി. ഇതിനിടെ എത്തിയ ഫയര്‍ എന്‍ജിനിലെ വെള്ളം തീര്‍ന്നതും തീ നിയന്ത്രണ വിധേയമാക്കുന്നതിന് വിഘാതമായി.
പിന്നീട് തൃശൂര്‍, ആലത്തൂര്‍, ഷൊര്‍ണൂര്‍, എന്നിവിടങ്ങളില്‍ നിന്നുള്ള കൂടുതല്‍ ഫയര്‍ എന്‍ജിനുകളെത്തി തീ നിയന്ത്രണവിധേയമാക്കാന്‍ശ്രമം തുടര്‍ന്നു. എണ്ണയും, നെയ്യും പുരണ്ട മരങ്ങളായതിനാല്‍ തീ അതിവേഗത്തില്‍ പടരാന്‍ കാരണമാവുകയായിരുന്നു. ചേലക്കര, പഴയന്നൂര്‍, ചെറുതുരുത്തി എന്നിവിടങ്ങളില്‍ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരുകയാണ്.
https://www.facebook.com/Malayalivartha


























