മക്കളോടൊപ്പം യാത്ര ചെയ്ത വനിതാ ഡോക്ടറെ കാണാനില്ല; അന്വേഷണത്തിനൊടുവില്‍ അമ്മയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

മക്കളോടൊപ്പം യാത്ര ചെയ്ത വനിതാ ഡോക്ടറായ അമ്മയെ കാണാനില്ല. മൂന്ന് കുരുന്നുകളുടെ കൂട്ടക്കരച്ചിലില്‍ മലബാര്‍ എക്‌സ്പ്രസിലെ സകലരേയും വിഷമിപ്പിച്ചു. രാത്രിയില്‍ ട്രെയിനില്‍ കൂടെ കിടന്നുറങ്ങിയ അമ്മയെ നേരം വെളുത്തപ്പോള്‍ കാണാതായതോടെയാണ് രണ്ടു വയസ്സുള്ള കുട്ടിയടക്കം കരയാന്‍ തുടങ്ങിയത്.
ട്രെയിനില്‍ നിന്നും വീണ് രാത്രി അമ്മ മരിച്ചത് അറിയാതെയായിരുന്നു കുഞ്ഞുങ്ങള്‍ ട്രെയിന്‍ യാത്ര തുടര്‍ന്നത്. നേരം വെളുത്തപ്പോള്‍ അമ്മയെ കാണാതെ തിരക്കി കരഞ്ഞപ്പോഴാണ് വിവരം മറ്റുള്ളവര്‍ അറിയുന്നത്. ട്രെയിനില്‍ ഒറ്റയ്ക്കായി പോയ മക്കളെയും കൂടെ സഹായിയി ഉണ്ടായിരുന്ന സ്ത്രീയെയും ഒപ്പം ഉണ്ടായിരുന്ന യാത്രക്കാരാണ് കണ്ണൂരിലെ ബന്ധുക്കളെ ഏല്‍പ്പിച്ചത്.
പത്തനംതിട്ട കൂടല്‍ മുരളീസദനത്തില്‍ ഡോ. അനൂപ് മുരളീധരന്റെ ഭാര്യ ഡോ. തുഷാര(38)യാണ് മക്കളുമായി ട്രെയിനില്‍ യാത്ര ചെയ്യവെ ട്രെയിനില്‍ നിന്നും വീണു മരിച്ചത്. കോന്നി കല്ലേലി ഗവ. ആയുര്‍വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറാണ് മരിച്ച തുഷാര.
ചെങ്ങന്നൂരുള്ള ഭര്‍തൃവീട്ടില്‍ നിന്നും കണ്ണൂരുള്ള സ്വന്തം വീട്ടിലേക്ക് മൂന്നു മക്കളുമായി പോകവെയാണ് തുഷാര അപകടത്തില്‍പ്പെട്ട് മരിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് മംഗളൂരുവിലേക്കു പോയ മലബാര്‍ എക്‌സ്പ്രസിലാണ് ദാരുണസംഭവം ഉണ്ടായത്. ചെങ്ങന്നൂരില്‍നിന്ന് രാത്രി ഒമ്പതരയോടെ ഭര്‍ത്താവ് ഡോ. അനൂപാണ് എല്ലാവരെയും തീവണ്ടി കയറ്റിവിട്ടത്. റിസര്‍വേഷന്‍ കോച്ചിലായിരുന്നു യാത്ര. ട്രെയിനില്‍ കയറിയ ഉടന്‍ മക്കളെ ഉറക്കിയ ശേഷം തുഷാരയും ഉറങ്ങാന്‍ കിടന്നു.
രാവിലെ ഉണര്‍ന്നപ്പോഴാണ് ഒപ്പം അമ്മയില്ലെന്ന സത്യം സ്‌കൂള്‍വിദ്യാര്‍ത്ഥികളായ മക്കള്‍ കാളിദാസന്റെയും വൈദേഹിയുടെയും ശ്രദ്ധയില്‍പ്പെട്ടത്. കുട്ടികള്‍ അമ്മയെ തിരഞ്ഞിട്ടും കാണാതായപ്പോള്‍ അലറി കരയാന്‍ തുടങ്ങി. അമ്മ പോയ ട്രെയിനില്‍ ഒറ്റപ്പെട്ടു പോയ കുട്ടികള്‍ പേടിച്ച് കരയുകായിയരുന്നു. ഇളയകുട്ടി വൈഷ്ണവിക്ക് രണ്ടുവയസ്സേയുള്ളൂ.
ഉടന്‍ തന്നെ സഹയാത്രികരും കുട്ടികളുടെ അമ്മയ്ക്കായുള്ള തിരച്ചില്‍ നടത്തി എങ്കിലും ഫലമുണ്ടായില്ല. കുട്ടികളില്‍നിന്നും കണ്ണൂരിലെ ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ വാങ്ങിയശേഷം സഹയാത്രികരിലൊരാള്‍ ബന്ധപ്പെട്ടു. കുട്ടികളെ സഹായിക്കൊപ്പം കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ബന്ധുക്കളെ ഏല്‍പ്പിച്ചു. ബന്ധുക്കള്‍ റെയില്‍വേ പൊലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ശൗചാലയത്തില്‍ പോയപ്പോള്‍ അബദ്ധത്തില്‍ പുറത്തേക്ക് വീണതാകാമെന്നാണ് വിയ്യൂര്‍ പൊലീസിന്റെ നിഗമനം.
ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് ഡോ. അനൂപ് മുരളീധരന്‍. കൂടല്‍ ശ്രീഭാരത് ആയുര്‍വേദ ഹോസ്പിറ്റല്‍ ഉടമയാണ്. പത്തനാപുരം സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് കാളിദാസനും വൈദേഹിയും. കണ്ണൂര്‍ താവക്കര തുഷാരത്തില്‍ റിട്ട. സ്റ്റാറ്റിസ്റ്റിക്കല്‍ സൂപ്രണ്ട് വേലായുധന്റെയും സുമംഗലയുടെയും മകളാണ് ഡോ. തുഷാര. ശവസംസ്‌കാരം ബുധനാഴ്ച 2.30ന് കൂടലിലെ വീട്ടുവളപ്പില്‍ നടക്കും.
https://www.facebook.com/Malayalivartha


























