ബിനോയി കൊടിയേരിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത് രാഹുല്‍ കൃഷ്ണന്‍; കേസിന്റെ വിശദാംശങ്ങള്‍ മലയാളിവാര്‍ത്ത പുറത്തുവിടുന്നു

സൗദി അറേബ്യയില്‍ മാന്‍പവര്‍ കമ്പനി സി.ഇ.ഒ ആയിരുന്ന രാഹുല്‍കൃഷ്ണന്‍ പലിശയ്ക്കു പണം കൊടുക്കുന്ന അറിയപ്പെടുന്ന ഗള്‍ഫിലെ ബ്ലേഡ് ഇടപാടുകാരനായിരുന്നു. ബിസിനസ്സ് ആവശ്യത്തിനായി ബിനോയി കോടിയേരി രാഹുലിന്റെ കയ്യില്‍നിന്ന് മൂന്ന് മില്യന്‍ ദിര്‍ഹം, ചെക്കിന്റെ ഉറപ്പില്‍ വാങ്ങുന്നു. പലപ്പോഴായി ഇതില്‍ രണ്ട് മില്യന്‍ ദിര്‍ഹം തിരികെക്കൊടുത്തു. പക്ഷേ ഈടായി കൊടുത്ത ചെക്കുകള്‍ തിരികെ വാങ്ങിയിരുന്നില്ല. ബാക്കിയുണ്ടായിരുന്ന ഒരു മില്യന്‍ തിരികെ കൊടുക്കുന്നതിന് മുന്‍പ് ഈടായി നല്കിയ ചെക്കുകള്‍ തിരികെ ആവശ്യപ്പെട്ടു. എന്നാല്‍ ചെക്കുകള്‍ തന്റെ സ്‌പോണ്‍സറിന്റെ കയ്യിലാണ് എന്ന മറുപടിയാണ് രാഹുല്‍ കൃഷ്ണന്‍ പറഞ്ഞുകൊണ്ടിരുന്നത്.അടുത്ത സുഹൃത്തുക്കളായ ഇരുവരും ഈ പ്രശ്‌നത്തെത്തുടര്‍ന്ന് മാനസികമായി അകന്നു. ദുബായില്‍ ഏകദേശം 14 മില്യനോളം കടബാധ്യതകള്‍ വളര്‍ന്ന രാഹുല്‍ കൃഷ്ണന്‍ ഇന്ത്യയിലേക്കു തിരിച്ചുവന്നു.
തിരികെ കേരളത്തിലെത്തിയ ബിനോയി ചെക്കുകള്‍ തിരികെ നല്കാന്‍ രാഹുലിനോട് വീണ്ടുമാവശ്യപ്പെട്ടു. എന്നാല്‍ ചെക്കുകള്‍ തിരികെ നല്കിയില്ല. താനിത് നിയമപരമായി നേരിട്ടോളാമെന്ന് ബിനോയി പറഞ്ഞു.തുടര്‍ന്ന് ഈ കേസ് ദുബായി കോടതിയിലെത്തി. മര്‍ഗബാദ് പോലീസ് സ്‌റ്റേഷന്‍ കേസിനെക്കുറിച്ചന്വേഷിക്കുകയും കോടതിയില്‍ വിശദാംശങ്ങള്‍ അറിയിക്കുകയും ചെയ്തു. ഈ ചെക്കില്‍ സൈന്‍ ചെയ്തത് ബിനോയിയാണോ എന്ന് കോടതി ആരായുകയും അറുപതിനായിരം ദിര്‍ഹം പിഴയടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിഴയടച്ച് കേസ് കോടതി തീര്‍പ്പാക്കി.
പിന്നീട് നാളിതുവരെ സിവില്‍ കേസ് നടത്താതിരുന്ന രാഹുല്‍ പി.ബി. യോഗം നടക്കുന്നതിനിടയിലാണ് പുതിയ പരാതിയുമായി രംഗത്തെത്തിയത്. ഈ ഇടപാടില്‍ നഷ്ടം വന്നു എന്ന പേരില്‍ കൂടുതല്‍ തുക ഈടാക്കുകയാണ് ലക്ഷ്യം. ഗ്രൂപ്പ് പോരില്‍ യച്ചൂരി പക്ഷം ഈ പരാതി പുറത്തുവിട്ടതോടെ കേസ് മറ്റൊരു തലത്തിലായി. കൊട്ടാരക്കര സ്വദേശിയായ രാഹുല്‍ കൃഷ്ണ ഹൈലാന്റ് ഹോട്ടല്‍ ഉടമ കൂടിയാണ്. വ്യവസായി രവിപിള്ള ഗ്രൂപ്പിന്റെ പി.ആര്‍.ഒ ജയ്ഹിന്ദിന്റെ അടുത്ത സുഹൃത്താണ് രാഹുല്‍ കൃഷ്ണ.
https://www.facebook.com/Malayalivartha


























