നടന്നത് ചതിയെന്ന് ബിനോയ് കോടിയേരി

ദുബൈയില്‍ 13 കോടിയുടെ തട്ടിപ്പ് കേസ് ചതിയാണെന്ന് ബിനോയ് കോടിയേരി. തനിക്കെതിരെ യാതൊരു പരാതിയുമില്ലെന്ന് ബിനോയ് വ്യക്തമാക്കി. സാമ്ബത്തിക വഞ്ചന ആരോപിച്ചു ബിനോയിക്കെതിരെ സിപിഎം പോളിറ്റ് ബ്യുറോക്ക് പരാതി ലഭിച്ചു എന്ന മട്ടില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ബിനോയ്. ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് സിപിഎം പോളിറ്റ് ബ്യുറോ മെമ്ബര്‍ എം എ ബേബി മാധ്യമങ്ങളോട് വ്യക്തമാക്കി.
2014ല്‍ നടന്ന ഒരു സാമ്ബത്തിക ഇടപാടില്‍ മൂന്ന് മില്ല്യണ്‍ ദിര്‍ഹം കടം വാങ്ങിയിരുന്നു. ( നാലരക്കോടി ഇന്ത്യന്‍ രൂപ ). ചതിയില്‍ പെട്ട് നഷ്ടപ്പെട്ടത്തിലായ ആ പ്രൊജക്റ്റില്‍ കമ്ബനി രണ്ട് മില്ല്യണ്‍ ദിര്‍ഹം (മൂന്നര കോടി ഇന്ത്യന്‍ രൂപ ) തിരിച്ചു കൊടുത്തുവെന്നും ബിനോയ് കൊടിയേരി പറഞ്ഞു. പക്ഷെ ഈ തുക പാട്ണര്‍ ആയ രാഹുല്‍ കമ്ബനിയില്‍ അടച്ചില്ല. അതിന്റെ പേരില്‍ ഉണ്ടായ പ്രശ്‌നങ്ങളും പരാതിയും പരിഹരിച്ചു വരികയാണ്.
യു.എ.ഇയില്‍ പോകാന്‍ തനിക്ക് യാതൊരു തടസ്സവും ഇല്ലെന്നു പറഞ്ഞ ബിനോയ് തനിക്കെതിരെ യുഎഇയിലും മറ്റെവിടെയും കേസില്ലെന്നും പറഞ്ഞു. യുഎഐ പോലീസില്‍ നിന്നും സ്വഭാവ സര്‍ട്ടിഫിക്കറ്റും ട്രാവല്‍ ബാന്‍ ഇല്ലെന്നതിന്റെ തെളിവും ഹാജരാക്കാന്‍ ഉള്ള ശ്രമത്തില്‍ ആണ് ബിനോയ്.
https://www.facebook.com/Malayalivartha


























