സദാചാരം കോളേജിനകത്തും; ആൺകുട്ടികളോടൊപ്പമുള്ള പെൺകുട്ടികളുടെ യാത്ര വിലക്കി മൗണ്ട് സിയോണ്‍ സ്വാശ്രയ ലോ കോളേജ്

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നത് വിലക്കി പത്തനംതിട്ട കടമ്മനിട്ട മൗണ്ട് സിയോണ്‍ സ്വാശ്രയ ലോ കോളേജ്. ഒരുമിച്ചുള്ള യാത്ര വിലക്കിക്കൊണ്ടുള്ള പ്രിന്‍സിപ്പലിന്റെ ഉത്തരവ് കോളജ് നോട്ടീസ് ബോര്‍ഡില്‍ പതിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം പൊലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇത്തരമൊരു ഉത്തരവെന്ന് നോട്ടീസില്‍ പറയുന്നു.
പിന്നിലിരിക്കുന്നവരുടെ സുരക്ഷയെ കരുതി ഈ മാസം 11നാണ് പൊലീസ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത് എന്ന് പ്രിന്‍സിപ്പല്‍ പോള്‍ ഗോമസ് അവകാശപ്പെട്ടു. എന്നാല്‍ തങ്ങള്‍ ഇങ്ങനെയൊരു നിർദ്ദേശം നല്‍കിയിട്ടില്ലെന്ന് പത്തനംതിട്ട ഡിവൈഎസ്പി കെ.എ വിദ്യാധരന്‍ പറഞ്ഞു.
പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുചക്രവാനങ്ങളില്‍ യാത്ര ചെയ്യുന്ന പ്രവണത നിരുത്സാഹപ്പെടുത്തണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കോളേജിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആയതിനാല്‍ പെണ്‍കുട്ടികള്‍ ഈ ശീലം ഉപേക്ഷിക്കണമെന്നും നോട്ടീസില്‍ പറയുന്നു. ഇത്തരത്തില്‍ ബൈക്കില്‍ പോകുന്ന പെണ്‍കുട്ടികള്‍ രക്ഷിതാക്കളുടെ സമ്മതപത്രം സമര്‍പ്പിക്കണം എന്നാണ് കോളജ് പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha


























