വിവാദങ്ങള്‍ക്കിടയില്‍ താനെങ്ങനെ മോഡലിങ് രംഗത്തെത്തിയെന്ന് രശ്മി നായര്‍ മനസ്സു തുറക്കുന്നു

ക്വിസ് ഓഫ് ലൗവിലൂടെ ഏറെ ശ്രദ്ധേയായ താരമാണ് രശ്മി ആര്‍.നായര്‍. ഇതിനിടെ രശ്മി നായരുടെ ബിക്കിനിയിട്ടുള്ള നിരവധി ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. മോഡലിങിനുവേണ്ടി ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കാന്‍ രശ്മി നായര്‍ ഒട്ടും മടിച്ചിട്ടില്ല. ഇതിനെതിരെ ഉയര്‍ന്നു വന്ന വിമര്‍ശനങ്ങളെ രശ്മി തള്ളികളയുകയും കൂടുതല്‍ ഗ്ലാമര്‍ കാട്ടി രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ഇതിനിടയ്ക്ക് രാഹുല്‍ പശുപാലനും പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായി. എന്നാല്‍ പിന്നീട് ഇവര്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയായിരുന്നു. താന്‍ എങ്ങനെ മോഡലിങ് രംഗത്തെത്തിയതെന്ന് രശ്മി നായര്‍ മനസ്സ് തുറക്കുന്നു. ഒരു പ്രമുഖ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തിലാണ് രശ്മി നായര്‍ മനസ്സു തുറന്നത്.
മൂത്ത കുഞ്ഞ് ഉണ്ടായതിന് ശേഷം ജോലി ചെയ്യാതെ വീട്ടിലിരിക്കുകയായിരുന്നു. രാഹുലിന്റെ ഒരു സുഹൃത്ത് ചെന്നൈയില്‍ സിനിമാറ്റോഗ്രാഫറാണ്. അയാളുടെ സിനിമയിലേക്ക് ഒരു റോള്‍ ചെയ്യാന്‍ നടിയെ കിട്ടാതെ വന്നപ്പോള്‍ രശ്മിക്ക് ചെയ്യാമോയെന്ന് ചോദിച്ചു. രാഹുലും പിന്തുണച്ചു. ഫോട്ടോഷൂട്ട് ഒക്കെ നടന്നു. പക്ഷേ പടം പാതിവഴിയില്‍ ഉപേക്ഷിച്ചു. ഫോട്ടോഷൂട്ടെടുത്ത പടങ്ങള്‍ കൈയ്യിലുണ്ടായിരുന്നു. ആ ഫോട്ടോസ് ഒരു ഇന്റര്‍നാഷണല്‍ മാഗസിനിലേക്ക് അയച്ചു കൊടുത്തു. ബിക്കിനി ചെയ്ത ഫോട്ടോ ആ മാഗസിനില്‍ വന്നു. ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ആ ഫോട്ടോ വന്നത്.
അതിന് ശേഷം യു.എസില്‍ നിന്നുള്ള കുറച്ച് മാഗസീനുകള്‍ അപ്രോച്ച് ചെയ്തു. അന്ന് സൗത്ത് ഇന്ത്യയില്‍ നിന്ന് ബിക്കിനി മോഡലുകള്‍ അധികം ഉണ്ടായിരുന്നില്ല. കേരളത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഇത്തരം ഒരു മോഡല്‍ ഉണ്ടാകുന്നതെന്നാണ് തോന്നുന്നത്. ഈ പ്രൊഫഷന്‍ തുടരാമെന്ന് തോന്നി. എനിക്ക് അഞ്ചടി ഉയരമേ ഉള്ളൂ. ഫാഷന്‍ ഷോകളിലായാലും മോഡലുകള്‍ക്കായാലും അഞ്ചടി അഞ്ചിഞ്ചിന് മുകളില്‍ ഉയരം, തുടങ്ങിയ മാനദണ്ഡങ്ങളുണ്ട്. അന്ന് എനിക്ക് ഇത് ചെയ്യാനാവുമെന്ന ആത്മവിശ്വാസത്തോടെ മോഡലിംഗിലേക്ക് വന്നു. 2011 മുതല്‍ കേസുണ്ടാകുന്നത് വരെ മോഡലിംഗ് ചെയ്തു.
മോഡലിംഗ് തുടരണമെന്ന് വിചാരിക്കുന്നു. കേസിന്റെ കാര്യത്തില്‍ തീരുമാനമാകണം. ബിക്കിനി മോഡലിംഗില്‍ അതിന്റെ ഏറ്റവും ഉയരത്തില്‍ വരെ ഞാന്‍ എത്തി. പ്ലേബോയില്‍ ഫോട്ടോ വരികയെന്നത് ഏതൊരു മോഡലിന്റെയും സ്വപ്നമാണ്. അതും എനിക്ക് സാധിച്ചു. ഇനി അതിന് മുകളിലേക്ക് ഉയരാന്‍ ഇല്ല. തുടര്‍ന്നാലും ഇല്ലെങ്കിലും കുഴപ്പമില്ല. ഞാന്‍ ഈ വഴി കാണിച്ചു കൊടുത്തപ്പോള്‍ കുറെ പേര്‍ വന്നു. അതൊക്കെ സന്തോഷം തരുന്ന കാര്യങ്ങളല്ലേ. ഇനി സിനിമയില്‍ അഭിനയിക്കണം. സംവിധാനം ചെയ്യണം. മോഡലിംഗ് വിട്ട് ഇത്തരം പുതിയ കാര്യങ്ങള്‍ ചെയ്യുന്നതിനെ കുറിച്ചും ആലോചിക്കുന്നു.
സിനിമയിലെ ചൂഷണത്തെക്കുറിച്ച് തുറന്നു പറയുന്നവര്‍ തന്നെ കുറവല്ലേ. പാര്‍വ്വതി തുറന്നു പറഞ്ഞപ്പോള്‍ അതൊന്നും പറയേണ്ട ആവശ്യമില്ല അതൊക്കെ സാധാരണ സംഭവമാണെന്ന അഭിപ്രായങ്ങളും ഉയര്‍ന്നു വന്നില്ലേ. മോഡലിംഗ് രംഗത്തും ഇതുപോലുള്ള കാര്യങ്ങള്‍ ഉണ്ട്. എനിക്ക് തന്നെ അത്തരം അനുഭവം ഉണ്ട്. റിക്വാര്‍മെന്റിന്റെ സമയത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ വിളിക്കുമ്പോള്‍ ആദ്യം തന്നെ ചോദിക്കുന്നത് അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാവില്ലേ എന്നാണ്. എത്രയോ വട്ടം എന്നോട് ഇത് ചോദിച്ചിട്ടുണ്ട്. വിളിക്കുമ്പോള്‍ തന്നെ ഇക്കാര്യം ചോദിക്കുക എന്നത് ഒരു നോര്‍മല്‍ സംഭവമായാണ് അവരൊക്കെ കാണുന്നത്. ബാക്കിയെല്ലാ റിക്വാര്‍മെന്റിനും ഒപ്പം ഇതും കൂടി ചോദിക്കുകയാണ്.
ഏജന്‍സികളില്‍ നിന്നുള്ള ഇമെയിലില്‍ പോലും അഡ്ജസ്റ്റ്‌മെന്റിന്റെ കാര്യം ഉണ്ടാകും. ഇപ്പോള്‍ സ്ത്രീകള്‍ തുറന്നു പറയാന്‍ തുടങ്ങിയപ്പോള്‍ ഇത് ചോദിക്കാന്‍ പേടിക്കുന്നുണ്ട്. കിസ് ഓഫ് ലവ് മൂവ്‌മെന്റ്, ഡബ്ല്യു.സി.സി ഇതൊക്കെ വന്ന സ്ഥിതിക്ക് ഇനി ആളുകള്‍ പേടിക്കും. കിസ് ഓഫ് ലവിന്റെ തുടര്‍ച്ചയായാണ് ഇത്തരം നല്ല മാറ്റങ്ങള്‍ ഉണ്ടായതെന്ന് എനിക്ക് തോന്നുന്നത്.

മുമ്പ് ചെന്നൈ, മുംബൈ എന്നിവിടങ്ങളിലെ പരസ്യ ഏജന്‍സികളില്‍ നിന്നൊക്കെ വിളിക്കുമ്പോള്‍ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറല്ല എന്ന് പറയുമ്പോള്‍ എത്രയോ അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മോഡലിംഗ് രംഗത്തെത്തിയ ഒട്ടുമിക്ക സ്ത്രീകള്‍ക്കും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ അവസരം നഷ്ടപ്പെടുമോ എന്ന് ഭയന്നാവും തുറന്നു പറയാത്തത്. ഇതിനൊക്കെ മാറ്റം വരും.

https://www.facebook.com/Malayalivartha


























