പാർട്ടി സെക്രട്ടറിയുടെ മകനും അദ്ദേഹത്തിന്റെ തട്ടിപ്പുകളും ചാനലുകളിൽ നിറയുമ്പോൾ കേരളത്തിൽ പാർട്ടിയെ നട്ടുനനച്ച പാവപ്പെട്ട സഖാക്കൾ വീടിന് പുറത്തിറങ്ങാനാവാതെ തലയിൽ മുണ്ടിട്ട് വീട്ടിനുള്ളിൽ

പാർട്ടി സെക്രട്ടറിയുടെ മകനും അദ്ദേഹത്തിന്റെ തട്ടിപ്പുകളും ചാനലുകളിൽ നിറയുമ്പോൾ കേരളത്തിൽ പാർട്ടിയെ നട്ടുനനച്ച പാവപ്പെട്ട സഖാക്കൾ വീടിന് പുറത്തിറങ്ങാനാവാതെ തലയിൽ മുണ്ടിട്ട് വീട്ടിനുള്ളിൽ ഇരിക്കുന്നു. ബീഡിയുണ്ടോ സഖാവേ ഔഡിയെടുക്കാൻ എന്ന് പരിഹസിക്കുന്നവർക്ക് നേരേ നിശബ്ദമായി തീർന്നിരുന്നു സഖാക്കൾ.
കോടിയേരി സഖാവിന്റെ മകൻ ഔഡിയെടുക്കാൻ പോയ കഥയൊക്കെ കേട്ട് കേരളത്തിലെ പാർട്ടി സഖാക്കളുടെ കണ്ണ് തള്ളുന്നു. അവർക്ക് ഇതൊന്നും ആലോചിക്കാൻ പോലും കഴിയില്ല. വയനാട്ടിലും ഇടുക്കിയിലും കണ്ണൂരിലുമൊക്കെയുള്ള പാവപ്പെട്ട സഖാക്കൾ ഇന്നേ വരെ ഔഡി കാർ കണ്ടിട്ടില്ല. ജില്ലയുടെ അതിർത്തി പോലും കാണാത്ത സഖാക്കൾ നേതാക്കളുടെ മക്കൾ വിദേശത്ത് പഠിക്കാൻ പോയ കഥകൾ കേട്ട് അത്ഭുതപ്പെടുന്നു. പിണറായിയും കോടിയേരിയുമൊക്കെ വലിയ സഖാക്കളല്ലേ എന്ന് സമാധാനിക്കാൻ അവർക്ക് കഴിയുന്നില്ല. തങ്ങൾക്ക് ഒപ്പം നടന്ന വിജയനും ബാലകൃഷ്ണനുമൊക്കെ എങ്ങനെയാണ് ഇത്രയും വലുതായതെന്നോർത്ത് അവർക്ക് അത്ഭുതമാണ്.
പാർട്ടിയെ വളർത്തിയ പാവപ്പെട്ട സഖാക്കൾ ഇന്നും അത്താഴപട്ടിണിക്കാരാണ്. അവർ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ബദ്ധപ്പെടുന്നു. അവർ ക്ഷേത്രങ്ങളിൽ പോകാറില്ല. അവർ എ.സി.കാർ ഉപയോഗിക്കാറില്ല. പല സി പി എം നേതാക്കളും ഇന്നും സഞ്ചരിക്കുന്നത് സ്ലീപ്പർ കംപാർട്ട്മെന്റ്കളിലാണ്. അവർ അതിൽ ആനന്ദം കണ്ടെത്തുന്നു. താങ്കൾ പാവപ്പെട്ടയാളുകളുടെ പാർട്ടിയെ പ്രതിനിധീകരിക്കുന്നു എന്ന സമാധാനമാണ് അവർക്കുള്ളത്.
പാവപ്പെട്ട സഖാക്കളുടെ മക്കൾ ഇന്നും സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്നു. അവർക്ക് സ്വാശ്രയ കോളേജുകളിലെ സ്വാശ്രയ കോഴ്സുകൾ പഠിപ്പിക്കാനുള്ള പണമില്ല. അവർ ബീഡിയാണ് വലിക്കുന്നത്. അവർക്ക് വിൽസ് വലിക്കാൻ പണമില്ല. ദാഹിക്കുമ്പോൾ അവർ പച്ചവെള്ളം കുടിക്കും. വലിയ സഖാക്കൾ സ്കോച്ച് വിസ്കി കുടിക്കുമ്പോഴാണ് ഇതെന്ന് ഓർക്കണം.
പാർട്ടിയെ വളർത്തിയ പാവപ്പെട്ട സഖാക്കൾക്ക് ഇന്നോവ ക്രിസ്റ്റയും എ സി യും അറിയില്ല. അവർ സൈക്കളിലും ഇരുചക്രവാഹനങ്ങളിലും സഞ്ചരിക്കും. ബസിലല്ലാതെ അവർക്ക് യാത്ര ചെയ്യാനറിയില്ല. അങ്ങനെയുള്ള സഖാക്കൾ എങ്ങനെയാണ് ഔഡിയെ കുറിച്ച് ചിന്തിക്കുക? അതുകൊണ്ടാണ് അവർ ഔഡിയുള്ള സഖാക്കളെ പാർട്ടി യോഗങ്ങളിൽ നുള്ളി രസിക്കുന്നത്.
പശു കറന്ന് ജീവിക്കുന്ന പാവപ്പെട്ട സഖാവ് തോൽപ്പിച്ച മൊയലാളി പാർട്ടിയുടെ ഭാഗമാകുന്നത് കാണുമ്പോൾ അവർ എങ്ങനെയാണ് അത്ഭുതപ്പെടാതിരിക്കുക. നാളെ ആ മൊയലാളിക്ക് വേണ്ടി കറവക്കാരനായ എം എൽ എ യോട് സീറ്റ് ഒഴിയാൻ പറയില്ലേ? പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ബേബി ജോണിന്റെ മകനെ തോൽപ്പിക്കാൻ ആരെയാ പാർട്ടി രംഗത്തിറക്കിയത്? ഒരു ഗൾഫ് സിങ്കത്തെ. അദ്ദേഹത്തിന്റെ മകനും സെക്രട്ടറി സഖാവിന്റെ മകനൊപ്പം ആരോപണ വിധേയനായിരിക്കുന്നു.
പാർട്ടിക്ക് വേണ്ടി കൂത്തുപറമ്പിൽ വെടിയേറ്റ് മരിച്ച സഖാക്കൾ എത്ര മണ്ടൻമാർ! വെടിവയ്ക്കാൻ പറഞ്ഞ മന്ത്രിയുടെ മകനും ഈ പാർട്ടിയുടെ ഭാഗമായില്ലേ? അച്ചുതാനന്ദൻ തന്നെയായിരുന്നു ഭേദമെന്ന് വിശ്വസിക്കുന്ന ഒരു പാട് സഖാക്കൾ കേരളത്തിലുണ്ട്.
നാണക്കേട് കൊണ്ട് തല ഉയർത്താനാവുന്നില്ല. ഒരു സി പി ഐ സഖാവ് പറഞ്ഞതാണ് സഖാക്കളുടെ ഓർമ്മയിലുള്ളത്. സി പി ഐ പോരേ കേരളത്തിൽ. അതിൽ അശ്രീകാരമായി ഒരു എം എന്തിനാണ്?
എന്തു പറഞ്ഞാലും, ഉമ്മൻ ചാണ്ടി തന്നെയാണ് ഭേദം. ഒരല്പം മനുഷ്യപ്പറ്റ് അദ്ദേഹത്തിലിപ്പോഴും ബാക്കിയുണ്ട്.
https://www.facebook.com/Malayalivartha


























