35 ലക്ഷം നിരോധിത കറന്‍സികളുമായി മൂന്നംഗസംഘം പിടിയില്‍

നിരോധിത കറന്‍സികളായ 500, 1000 രൂപയുടെ 35 ലക്ഷം കറന്‍സികളുമായി മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂര്‍ കമിങ്ങിന്‍ചേരി സജികുമാര്‍ (44), വര്‍ക്കല ബിനു മന്ദിരത്തില്‍ എസ്.കെ. മണി (56), കൊരട്ടി വാദല്ലുര്‍ വീട്ടില്‍ അഭിലാഷ് (40) എന്നിവരെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഗുജറാത്തില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍ വൈസറായി ജോലി ചെയ്യുന്ന സജികുമാറാണ് നോട്ട് മാറ്റിയെടുക്കുന്നതിലെ പ്രധാനിയെന്ന് പൊലീസ് പറഞ്ഞു.
സജിയാണ് പണം മണിയെ ഏല്‍പ്പിക്കുന്നത്. മണി ഇത് സുഹൃത്തായ അഭിലാഷിന് കൈമാറി. മരം പണിക്കാരമായ അഭിലാഷ് ഇത് മാറ്റികൊടുക്കുക്കാമെന്നായിരുന്നു ധാരണ. 35 ലക്ഷം രൂപ യുടെ നോട്ട് മാറ്റി നല്‍കിയാല്‍ അതിന്റെ മൂന്നിലൊന്ന് പുതിയ നോട്ട് സജിക്ക് കൈമാറാമെന്നായിരുന്നു കരാര്‍.
എന്നാല്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാത്തിരുന്ന പൊലീസ് സംഘം സഞ്ചിയില്‍ നോട്ടുകെട്ടുകളുമായി എത്തിയ സംഘത്തെ പിടികൂടുകയായിരുന്നു. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. അതേസമയം, നിരോധിച്ച നോട്ടുകള്‍ എങ്ങനെയാണ് മാറിയെടുക്കുന്നതെന്ന് വ്യക്തമല്ല.
ക്ഷേത്ര ഭണ്ഡാരങ്ങളിലെ പണം മാറ്റിയെടുക്കാന്‍ അവസരം ലഭിക്കുമ്പോള്‍ അതിന്റെ കൂടെ ഇത്തരം സംഘങ്ങളും നോട്ടുമാറ്റം നടത്തുന്നുവെന്നാണ് പൊലീസ് കരുതുന്നു.
https://www.facebook.com/Malayalivartha


























