നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിക്ക് പണിമുടക്ക് ദിനത്തിൽ നഷ്ടമായത് നാലു കോടി

നഷ്ടത്തിലിരിക്കുന്ന കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞ ദിവസത്തെ പണിമുടക്കില്‍ ഉണ്ടായത് നാലു കോടിയുടെ നഷ്ടം. കോര്‍പ്പറേഷന്റെ പ്രതിദിന ശരാശരി വരുമാനം എന്നത് 6.25 കോടി രൂപയാണെങ്കിലും ഇതില്‍ ഡീസല്‍ ചെലവിനായി മൂന്നു കോടി രൂപയോളം വേണ്ടിവരും.
പണിമുടക്ക് ദിനത്തില്‍ രാവിലെ വെറും 191 കെ.എസ്.ആര്‍.ടി.സി. ബസ്സുകളാണ് നിരത്തിലിറങ്ങിയത്. എന്നാല്‍ ബുധനാഴ്ച ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് കൂടി ലഭിച്ചാൽ മാത്രമേ കൃത്യമായ നഷ്ടം കണക്കാക്കാന്‍ കഴിയുകയുള്ളു.
കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്ന് ആത്മഹത്യ അടക്കമുള്ള സംഭവങ്ങള്‍ക്കിടയിലാണ് തൊഴിലാളി യൂണിയനുകള്‍ സമരം നടത്തിയത്. എന്നാൽ സമരദിനത്തില്‍ മൊത്തം ജീവനക്കാരായ 22,665 പേരില്‍ 6593 പേര്‍ മാത്രമാണ് ഹാജരായത്. അഞ്ചു മാസമായി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് പെന്‍ഷന്‍കാരും കുടുംബാംഗങ്ങളും ആത്മഹത്യാവക്കിലായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം 60 ലക്ഷം രൂപ കോര്‍പറേഷന് നല്‍കിയത്. ഇതുകൊണ്ട് ഒരു മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























