സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ആശാശരത്തിന് ബിസിനസ് ക്ലാസ് ടിക്കറ്റ്, താജ് വിവാന്റയില്‍ പ്രീമിയം സ്യൂട്ട്, കൊച്ചിയില്‍ നിന്ന് മേക്കപ്പ്മാന്‍; താരം മുഖ്യമന്ത്രിയുടെ നാംമുന്നോട്ട് പരിപാടിയില്‍ പങ്കെടുത്തതിന്റെ ചെലവുകള്‍ ഇങ്ങനെ...

മുഖ്യമന്ത്രി പിണറായി വിജയന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ക്കാരിന്റെ പരിപാടികളും പദ്ധതികളും നയങ്ങളും ജനങ്ങളിലെത്തിക്കുന്നതിനും നടത്തുന്ന 'നാം മുന്നോട്ട്' എന്ന ടെലിവിഷന്‍ പരിപാടിക്കായി നടി ആശാശരത്തിനെ ദുബായില്‍ നിന്ന് വരുത്താന്‍ ലക്ഷങ്ങള്‍ ചെലവിട്ടെന്ന് ആക്ഷേപം. സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന അവസ്ഥയിലാണ് ഇത്തരം ധൂര്‍ത്തുകള്‍ നടത്തുന്നത്. പ്രതിവാര സംവാദ പരിപാടിയിലെ മുഖ്യാതിഥിയായി ആശാ ശരത്ത് എത്തിയതിന് അഞ്ച് ലക്ഷമാണ് ചെലവാക്കിയത്. പരിപാടിയുടെ ഓരോ എപ്പിസോഡിനും രണ്ട് ലക്ഷം രൂപയാണ് പരമാവധി ചെലവ് നിശ്ചയിച്ചിരിക്കുമ്പോഴാണ് അധിക ചെലവ് വരുത്തിയത്.
കേരളത്തിലേക്ക് എത്താന്‍ ബിസിനസ് ക്ലാസ് ടിക്കറ്റണ് ആശാ ശരത് ആവശ്യപ്പെട്ടത്. ഇതിനുമാത്രം ഒന്നേകാല്‍ ലക്ഷം രൂപയാണ് ചെലവായത്. താമസിക്കാന്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ വേണമെന്നും നടി നിര്‍ദ്ദേശിച്ചിരുന്നു. തിരുവനന്തപുരം വഴുതക്കാട് താജ് വിവാന്റയിലെ പ്രിമിയം സ്യൂട്ട് റൂമാണ് ഒരുക്കിയത്. പരിപാടിക്കായി നടിയെ ഒരുക്കാന്‍ കൊച്ചിയില്‍ നിന്ന് മേക്കപ്പ്മാനെ കൊണ്ടുവന്ന വകയിലും വലിയ തുക ചെലവായി.എന്നാല്‍ ഇതിന് മുന്‍പ് റീമ കല്ലിങ്കലും ജോയ് മാത്യുവുമെല്ലാം പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ചിലവ് അധികരിച്ചിട്ടില്ല. വെറും രണ്ട് ദിവസത്തെ ഷൂട്ടിങ്ങിനാണ് അഞ്ച് ലക്ഷം ചെലവായത്.
പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മറ്റ് അതിഥികള്‍ക്ക് ടൂറിസം വകുപ്പിന്റെ കീഴിലുള്ള മസ്‌കറ്റ് ഹോട്ടലിലായിരുന്നു താമസം. സംസ്ഥാന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ വിദേശത്ത് താമസിക്കുന്ന നടിയെ വലിയ ചെലവില്‍ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ടുവരുന്നത് ശരിയല്ലെന്ന് പരിപാടിയുടെ ഏകോപന ചുമതല വഹിക്കുന്ന ഡി ഡിറ്റ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതിനെ തള്ളിയ മുഖ്യമന്ത്രിയുടെ ഓഫീസ് പരിപാടി നിര്‍മിക്കുന്ന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഈ ചെലവ് വഹിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























