പിറന്ന് വീണ ചൂട് മാറും മുമ്പേ ചോരകുഞ്ഞിന് ദാരുണാന്ത്യം; വിഐപികളുടെ ഉല്ലാസ യാത്രയ്ക്ക് വേണ്ടി എയർ ആംബുലൻസ് വഴിമാറി പറന്നു... ആ കുഞ്ഞിന് വേണ്ടി പത്ത് മിനിറ്റ് മാറ്റിവച്ചിരുന്നെങ്കിൽ പുഞ്ചിരിച്ച് കൊണ്ട് അവൻ ഈ ലോകത്തിൽ കാണുമായിരുന്നു

ചികിത്സ കിട്ടാതെ ചോരകുഞ്ഞിന് ദാരുണാന്ത്യം. ലക്ഷദ്വീപില്‍ നിന്നും ചോരകുഞ്ഞിന്റെ ജീവനുമായി പറന്നിട്ടും ഉന്നതരുടെ നിർദ്ദേശ പ്രകാരം വിഐപികളുടെ ഉല്ലാസ യാത്രയ്ക്ക് വേണ്ടി എയർ ആംബുലൻസ് വഴിമാറി പറന്നു. ഇതോടെ ജീവന് വേണ്ടി മല്ലടിച്ച കുരുന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം ലക്ഷദീപിൽ.
ആന്ത്രോത്ത് ദ്വീപില്‍ താമസിക്കുന്ന കൊല്ലം സ്വദേശി മുഹമ്മദ് ഷാഫിയുടെ ഭാര്യ മലീഹ ജന്മം നല്‍കിയ ഇരട്ടക്കുട്ടികളിലെ ആണ്‍കുഞ്ഞാണു മരിച്ചത്. അഗത്തിയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ ഇന്നലെ രാവിലെയാണു മലീഹ ആണ്‍കുഞ്ഞിനെയും പെണ്‍കുഞ്ഞിനെയും പ്രസവിച്ചത്. ഇതില്‍ ആണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു.
മികച്ച ചികിത്സയ്ക്ക് സൗകര്യം കുറവായതിനാല്‍ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റാനാണ് നിര്‍ദ്ദേശം വന്നത്. ഇത് പ്രകാരം പൈലറ്റ് ഉള്‍പ്പെടെ പത്തു പേര്‍ക്കു കയറാന്‍ കഴിയുന്ന എയര്‍ ആംബുലന്‍സ് ഹെലികോപ്റ്റര്‍ ഡോക്ടരുടെ ആവശ് പ്രകാരം എത്തുകയായിരുന്നു. കുഞ്ഞിനെയുംകൊണ്ട് പിതാവ് ഷാഫി, മുത്തച്ഛന്‍ മുഹമ്മദ് കാസിം, ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ എസ്കോര്‍ട്ട് എന്നിവരും കയറി. ഇതിനിടെ കൊച്ചിയില്‍ നിന്നു വിമാന മാര്‍ഗം അഗത്തിയില്‍ എത്തിയ നാലു പേരെ അടിയന്തരമായി കവരത്തിയില്‍ എത്തിക്കണമെന്നു ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനില്‍ നിന്നു പൈലറ്റിനു നിര്‍ദ്ദേശം വന്നു.
അതോടെ കൊച്ചിയിലേക്ക് പറക്കുന്ന കോപ്ടര്‍ കവരത്തിയിലേക്ക് മാറ്റിപ്പറപ്പിച്ചു. അഗത്തിയില്‍ നിന്നു കവരത്തിയിലേക്കു 15 മിനിറ്റാണു പറക്കല്‍ സമയം. ദ്വീപ് ഭരണകൂടം നിര്‍ദേശിച്ചവരെ അവിടെ ഇറക്കി. 45 മിനിറ്റ് വൈകി കൊച്ചിയിലേക്കു പറന്നു. 1.10നു നെടുമ്ബാശേരിയില്‍ എത്തിയപ്പോഴേക്കും കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി. തുടര്‍ന്നു കൊച്ചിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനു പകരം ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ സംഘത്തോടൊപ്പമുണ്ടായിരുന്ന മെഡിക്കല്‍ എസ്കോര്‍ട്ട് ഹുസൈന്‍ നിര്‍ദേശിച്ചു.
അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചു. പത്തു മിനിറ്റ് നേരത്തെ എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു.
https://www.facebook.com/Malayalivartha



























