കെട്ടിടത്തിൽ നിന്ന് താഴെ വീണ് ചോരയൊലിപ്പിച്ച് ഏറെ നേരം റോഡിൽ കിടന്ന സജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു...

ബഹുനില കെട്ടിടത്തിൽ നിന്നും താഴെ വീണ സജിയുടെ നില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം കൊച്ചി പത്മ ജംഗ്ഷനിലാണ് മനുഷ്യ മനഃസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. തൃശൂർ സ്വദേശി സജിയാണ് കെട്ടിടത്തിൽനിന്ന് വീണത്. സമീപത്തെ ഒരു ലോഡ്ജിൽ നിന്നും തൃശ്ശൂർ ഡിവൈൻ നഗർ സ്വദേശി സജി തല കറങ്ങി താഴേക്ക് വീഴുകയായിരുന്നു.
കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് റോഡിൽ നിർത്തിയിട്ട ഒരു സ്കൂട്ടറിന് മുകളിൽ തട്ടി സജി ഫു്ടപാത്തിൽ വീഴുമ്പോൾ നിറയെ ആളുകളും വാഹനങ്ങളുമുണ്ടായിരുന്നു. പക്ഷെ കൂടി നിന്നവരാരും സജിയെ ഒന്ന് അനക്കി നോക്കാനോ ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ തയ്യാറായില്ല. ചിലർ എത്തിനോക്കിയശേഷം പെട്ടെന്ന് സ്ഥം വിട്ടു. ചിലർ ഒന്നും സംഭവിക്കാത്തപോലെ നടന്നു നീങ്ങി. ബാക്കിയുള്ളവർ വെറു കാഴ്ചക്കാരായി നിന്നു.
ഇത് കണ്ടാണ് അതുവഴിയെത്തിയ അഭിഭാഷക രഞ്ജിനി സജിയെ ആശുപത്രിയിൽ എത്തിച്ചത്. പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റാൻ അവർ പലരോടും പലവട്ടം അഭ്യർത്ഥിച്ചിട്ടും പലരും കാഴ്ചക്കാരെപോലെ നിൽക്കുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് തന്നെ പാർക്ക് ചെയ്ത ജീപ്പും ഓട്ടോയുമണ്ടായെങ്കിലുംആരും കണ്ട ഭാവം നടച്ചിച്ചിച്ചിരുന്നില്ല. രഞ്ജിനി നിരന്തരം അഭ്യർത്ഥിച്ചതോടെ ചിലർ ഒരു ഓട്ടോ തടഞ്ഞ് സജിയെ കയറ്റാൻ ശ്രമിച്ചു. ഓട്ടോയിൽ കയറ്റിയെങ്കിലും പിന്നീട് താഴെയിറക്കി റോഡിൽ തന്നെ കിടത്തി. ഇതോടെ ഓട്ടോറിക്ഷ സ്ഥലം വിട്ടു.
സഹികെട്ട രഞ്ജിനി ഒരു കാർ തടഞ്ഞു നിർത്തിയത കൊണ്ടുമാത്രമാണ് അപകടത്തിൽപെട്ട സജിയെ ആശുപത്രിയിലേക്ക് മാറ്റാനായത്. പരുക്കേറ്റ സജിയെ ആദ്യം ജനറൽ ആശുപത്രിയിലെ പ്രഥമിക ചികിത്സയക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
https://www.facebook.com/Malayalivartha



























