ഭിക്ഷാടന മാഫിയയുടെ പിടിയിലമർന്ന് കേരളം ; കേരളത്തിൽ നിന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ കാണാതായ കുട്ടികളുടെ കണക്കുകൾ ഞെട്ടിക്കുന്നത്

ഇന്ത്യയിൽ കുട്ടികൾ അപ്രത്യക്ഷമാകുന്ന സംഭവങ്ങളിൽ 70 ശതമാനത്തിനും പിന്നിൽ ഭിക്ഷാടകരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അനധികൃത പണ സമ്പാദനത്തിനും മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾക്കും ഭിക്ഷാടകരുടെ വേഷം കെട്ടി എത്തുന്നവരാണ് 99ശതമാനവും. കേരളത്തിൽ കുട്ടികൾ അപ്രത്യക്ഷരാകുന്ന വാർത്തകൾ ദിനം പ്രതി എന്നോണം നമ്മൾ കാണുന്നു. പത്ര മാധ്യമങ്ങൾക്ക് പുറമെ സമൂഹ മാധ്യമങ്ങളിലും ഇത്തരത്തിലുള്ള വാർത്തകൾ പെരുകുകയാണ്. കേരളത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ കാണാതായ കുട്ടികളുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഈ തിരോധാനങ്ങളുടെ പിന്നിലെ കാരണം അന്വേഷിച്ചവർ ചെന്നെത്തുന്നത് അതി ഭീകരമായ ഒരു യാഥാർഥ്യത്തിലേക്കാണ്. ഭിക്ഷാടന മാഫിയ എന്ന യാഥാർഥ്യത്തിലേക്ക്.
അടുത്തകാലത്തായി കേരളത്തിലെ പല നഗരങ്ങളിലും ഇതര സംസ്ഥാനക്കാരായ ഭിക്ഷാടകരെ തട്ടിയെടുക്കപ്പെട്ടത് എന്ന് തോന്നിക്കുന്ന തരത്തിലുള്ള കുഞ്ഞുങ്ങളുമായി നാട്ടുകാർ പിടികൂടുന്നത് സോഷ്യൽ മീഡിയയിലെല്ലാം വാർത്തയാണ്. ഇവർ കൊലപാതകങ്ങളടക്കമുള്ള കുറ്റകൃത്യങ്ങളും ചെയ്യുന്നു. എന്നാൽ, ഇവരെ രക്ഷിക്കാൻ ഉന്നതരടങ്ങുന്ന വലിയ സംഘം തന്നെയുണ്ട് എന്നത് മാഫിയയുടെ ശക്തി എത്രത്തോളം ഉണ്ടെന്ന് നമുക്ക് മനസിലാക്കി തരുന്നു. നാടിനെ നടുക്കിയ സൗമ്യ വധ കേസിലെ പ്രതി ഭിക്ഷാടകനും വികലാംഗനുമായ ഗോവിന്ദച്ചാമിയെ രക്ഷിക്കാൻ കോടതിയിലെത്തിയ അഭിഭാഷകൻ കേരളത്തിൽ തന്നെ ഏറ്റവും അധികം ഫീസ് ഈടാക്കുന്ന വക്കീൽ ആയിരുന്നു.

ഭിക്ഷാടകരുടെ കൈയിലുള്ള കുട്ടികളെ ശ്രദ്ധിച്ചാൽ മനസിലാകും ആ കുട്ടികൾ പലപ്പോഴും മയക്കത്തിലായിരിക്കും. കുട്ടികളെ മയക്കി കിടത്താനായി മദ്യമോ മയക്കുമരുന്നോ തുടങ്ങിയ വസ്തുക്കൾ അവർക്ക് കൊടുക്കുന്നു. കാണാതാകുന്നതിൽ കൂടുതലും 3 വയസ്സിനും 6 വയസിനും ഇടയിലുള്ള കുട്ടികളാണ്.
കണക്കുകള്‍ പ്രകാരം 2017ല്‍ ആറായിരത്തിനടുത്ത് കുട്ടികളെ രാജ്യത്തു നിന്നും കാണാതായാതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാണാതാകുന്ന കുട്ടികളില്‍ അധികവും പെണ്‍കുട്ടികളാണ് എന്നതാണ് ഇതിലെ പ്രത്യേകത. ഭിക്ഷാടനത്തിനായി ഉപയോഗിക്കുന്ന പെൺകുട്ടികളെ വളരുമ്പോൾ ലൈംഗിക തൊഴിലിനായി ഉപയോഗപ്പെടുത്തുന്നു. ഇത്തരത്തിൽ വലിയൊരു മാഫിയ തന്നെ നമുക്ക് ചുറ്റും വളർന്നു വരുകയാണ്.
ഹൈക്കോടതി നിര്‍ദേശ പ്രകാരം കേരളത്തില്‍ കുട്ടികളെ കാണാതാകുന്ന ഗുരുതരസാഹചര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ കഴിഞ്ഞ വർഷം ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ എട്ടിനു പതിനഞ്ചുകാരനെ കാണാതായ സംഭവത്തേത്തുടര്‍ന്നായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ, കാണാതായ കുട്ടികളുടെ ഏകദേശകണക്ക് പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് സംസ്ഥാനാടിസ്ഥാനത്തില്‍ അന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിക്കാന്‍ തീരുമാനിച്ചെങ്കിലും പദ്ധതി നടപ്പായില്ല. കാണാതായവരിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ നിന്നും ഇനിയും കുട്ടികളെ കണ്ടെത്താനുണ്ട്.
കാണാതാകുന്ന കുട്ടികളെ കണ്ടെതുക എന്ന ലക്ഷ്യത്തോടെ ഡൽഹി പോലീസിന്റെ കീഴിൽ ഓപ്പറേഷന്‍ സ്‌മൈല്‍, ഓപ്പറേഷന്‍ മിലാപ്പ്, ഓപ്പറേഷന്‍ മുഷ്‌കാന്‍ എന്നീ പദ്ധതികള്‍ നടന്നു കൊണ്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷം 3597 പെണ്‍കുട്ടികളെയും, 2328 ആണ്‍കുട്ടികളെയും കാണാതായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പഠന സമ്മര്‍ദം, പ്രണയം മൂലമുള്ള ഒളിച്ചോട്ടം, ജോലി, രക്ഷിതാക്കളുടെ പീഡനം എന്നിവ കാരണം സ്വമേധയാ നാടുവിടുന്നവരും അതെ സമയം തട്ടികൊണ്ട് പോകപ്പെടുന്നവരും ഇതിൽ പെടുന്നു .

ഇന്ത്യയിൽ കുട്ടികളെ കാണാതാവുന്നത് വർധിച്ച സാഹചര്യത്തിൽ ഇതിനെതിരെ ബോധവത്കരണ ക്യാംപെയിനുമായി പല പ്രമുഖരും രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ അതിലൊന്നും യാതൊരു വിധ കാര്യവും ഇല്ലെന്ന് സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. നമ്മുടെ നാട്ടിൽ നിന്ന് ഇത്തരക്കാരെ തുരത്താടാൻ നാം തന്നെ മുന്നിട്ടിറങ്ങണം. നല്ല ഉദ്ദേശത്തോടെയല്ലാതെ ഭിക്ഷാടനത്തിനായി വരുന്നവർക്ക് സഹായം ചെയ്യാതെ അവരെപ്പറ്റി ബന്ധപ്പെട്ട അധികാരികൾക്ക് വിവരം നൽകുകയാണ് ആദ്യം വേണ്ടത്. എന്നാൽ മാത്രമേ ഇത്തരക്കാരിൽ നിന്നും നമ്മുടെ പൊന്നോമനകളെ രക്ഷിക്കാൻ കഴിയുള്ളു.
https://www.facebook.com/Malayalivartha



























