കുട്ടികളെ തട്ടികൊണ്ടുപോകാന്‍ ശ്രമം.... ഡോക്ടര്‍ ചമഞ്ഞെത്തിയ യുവതി പിടിയില്‍

കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘം സംസ്ഥാനത്ത് സജീവമെന്ന് റിപ്പോര്‍ട്ട്. തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞ് കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ച യുവതിയെ പോലീസ് പിടികൂടി. ഡോക്ടറുടെ കോട്ട് ധരിച്ചെത്തിയ യുവതി ചികിത്സയ്ക്കായി വന്ന കുട്ടിയെ കുത്തി വെച്ച് മയക്കിയ ശേഷം തട്ടികൊണ്ട് പോകാനായാരുന്നു ശ്രമം നടത്തിയതെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ വ്യക്തമാക്കുന്നു.
പരിചയമില്ലാത്ത ഡോക്ടറെ കണ്ട നഴ്‌സുമാര്‍ ഇവരോട് കാര്യവിവരങ്ങള്‍ തിരക്കിയപ്പോള്‍ പരുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതും പോലീസില്‍ പരാതിപ്പെടുകയായിരുന്നു. കുട്ടിയെ തട്ടികൊണ്ട് പോകുവാന്‍ ഇവരുടെ സംഘത്തിലെ ചിലര്‍ വാഹനത്തില്‍ ആശുപത്രിക്ക് പുറത്ത് ഉണ്ടായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം.
https://www.facebook.com/Malayalivartha



























