ലക്ഷ്യം വയ്ക്കുന്നത് കുട്ടികളും പ്രായമായവരും തനിച്ചുള്ള വീടുകൾ; ഡയമണ്ട് ആകൃതിയിലുള്ള സ്റ്റിക്കറുകൾ പതിക്കൽ പതിവാകുമ്പോൾ ഉദ്ദേശ്യം മോഷണമോ? കുട്ടികളെ തട്ടികൊണ്ട് പോകലോ? പരിഭ്രാന്തിയോടെ മലയാളികൾ

വീട്ടുകാരെ ഭീതിയിലാക്കി മോഷണം സൂചിപ്പിക്കുന്ന കറുത്ത സ്റ്റിക്കർ. കുട്ടികളും പ്രായമായവരും തനിച്ചുള്ള വീടുകളാണ് കൂടുതലും ലക്‌ഷ്യം വയ്ക്കുന്നത്.കഴിഞ്ഞ ദിവസം എരൂരിലെ മൂന്ന് വീടുകളിലെ ജനൽ ചില്ലുകളിലാണ് കറുത്ത് സ്റ്റിക്കർ പതിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജനൽ ചില്ലുകളിൽ പതിച്ച കറുത്ത സ്റ്റിക്കറിനെക്കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയികളിൽ പ്രചരിക്കുന്നുണ്ട്. കുട്ടികളുള്ള വീട്ടിലാണ് ഡയമണ്ട് ആകൃതിയിലുള്ള സ്റ്റിക്കറുകൾ കണ്ടെത്തിയത് എന്നതിനാൽ ഇത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടുള്ള അടയാളങ്ങളാണെന്നായിരുന്നു പ്രചരണം.
ഇതിനിടയിലാണ് ആശങ്ക ഇരട്ടിയാക്കി തിരുവനന്തപുരത്തിന് പിറകെ കൊച്ചിയിലും സ്റ്റിക്കറുകൾ കണ്ടത്. എരൂരിലെ ലേബർ ജംഗ്ഷന് സമീപം താമസിക്കുന്ന സുനിത, ടിന്‍റു സോജി എന്നിവരുടെ വീടുകളിലെ ജനൽ ചില്ലുകളിൽ സ്റ്റിക്കറുകൾ പതിച്ചത്. സ്റ്റിക്കറുകൾ കണ്ട മുറിയിൽ പ്രായമായവരോ കുട്ടികളോ മാത്രമാണ് ഉറങ്ങാറുള്ളത്. അതാണ് നാട്ടുകാരുടെ ആശങ്ക വർദ്ദിപ്പിച്ചത്.
വിവരം പോലീസിനെ അറിയച്ചതോടെ തൃപ്പൂണിത്തുറ പോലീസ് സ്ഥലത്തെത്തി സ്റ്റിക്കറുകൾ പറിച്ചെടുത്ത് അന്വേഷണം തുടങ്ങി. സമീപത്ത് ഇതര സംസ്ഥാന തൊഴിലാളികൾ ധാരാളമായി താമസിക്കുന്നുണ്ട്. ഇവരെ പോലീസ് ചോദ്യം ചെയ്തു. എന്നാൽ സ്റ്റിക്കർ പതിച്ചതാരെന്ന വിവരം ലഭ്യമായിട്ടില്ല.

കവർച്ച സംഘങ്ങൾക്ക് പ്രത്യേക കോഡുകൾ കൈമാറാൻ പതിക്കുന്നതാണോ ഈ സ്റ്റിക്കറുകൾ എന്നാണ് പോലീസ് സംശയിക്കുന്നത്. ലേബർ ജംഗ്ഷൻ കോളനിയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയാണ് വീട്ടുകാരെ കെട്ടിയിട്ട് അമ്പത് പവൻ സ്വർണ്ണവും പണവും കവർന്നത്. അന്ന് കവർച്ചയ്ക്കായി അടയാളപ്പെടുത്തിയതാണോ സ്റ്റിക്കർ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.


https://www.facebook.com/Malayalivartha



























