ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം; പാറ്റൂര്‍ കേസുമായി ബന്ധപ്പെട്ട ചില കണക്കുകള്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്

പാറ്റൂര്‍ ഭൂമിക്കേസില്‍ ഡിജിപി ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ജേക്കബ് തോമസ് അക്കാര്യം കോടതിയെ നേരിട്ടോ, സത്യാവാങ്മൂലത്തിലൂടെയോ അറിയിക്കുകയാണ് വേണ്ടത്.
കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെയുള്ള വിമര്‍ശനങ്ങള്‍ കോടതിയലക്ഷ്യമെന്നും ഹൈക്കോടതി ഓര്‍മിപ്പിച്ചു. പാറ്റൂര്‍ കേസുമായി ബന്ധപ്പെട്ട ചില കണക്കുകള്‍ ജേക്കബ് തോമസ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്.
കേസില്‍ ജേക്കബ് തോമസിന്‍റെ റിപ്പോര്‍ട്ട് വായിച്ചാല്‍ മറ്റെല്ലാവരും അഴിമതിക്കാരാണെന്ന് തോന്നുമെന്ന് കോടതി നേരത്തേ വിമര്‍ശിച്ചിരുന്നു. നേരത്തേ, കേസില്‍ അന്വേഷണം നടത്തിയ ജേക്കബ് തോമസ് ഇവിടുത്തെ ഭൂപതിവ് രേഖകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പാറ്റൂരില്‍ സ്വകാര്യ ബില്‍ഡറെ സഹായിക്കാന്‍ ജല അഥോറിറ്റിയുടെ സ്വീവേജ് പൈപ്പ്ലൈന് മാറ്റി സ്ഥാപിച്ചതു വഴി 12.75 സെന്റ് സര്‍ക്കാര്‍ ഭൂമി നഷ്ടമായെന്നാണ് കേസ്..
https://www.facebook.com/Malayalivartha



























