വിധിയുടെ വിളയാട്ടത്തിൽ കെട്ടിടത്തിൽ നിന്ന് താഴെ വീണ് ജീവന് വേണ്ടി അരമണിക്കൂറോളം റോഡിൽ കിടന്നത് ധ്യാനകേന്ദ്രത്തിലെ പണി പോയപ്പോള്‍ ജീവിക്കാനുള്ള അന്നത്തിനായി പുതിയൊരു ജോലി തേടി കൊച്ചിയിലെത്തിയ മുരിങ്ങൂർകാരനായ സജി

കെട്ടിടത്തിന് മുകളിൽ നിന്നും തലകറങ്ങി താഴെ വീഴുകയും 20 മിനിറ്റ് വഴിയില്‍ ചോരവാര്‍ന്ന് കിടക്കുകയും ചെയ്തയാള്‍ ഉള്ള പണി പോയതിനെ തുടര്‍ന്ന് കൊച്ചിയില്‍ പുതിയ തൊഴില്‍ തേടി വന്നയാള്‍. വീഴ്ചയില്‍ ആഴത്തില്‍ മുറിവേറ്റ ഇയാളുടെ നട്ടെല്ലിന് സാരമായി പരിക്കേറ്റു. ഇടതുകാല്‍ ഒടിയുകയും നെറ്റിയില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു. ഇയാളെ ഇന്നു എംആര്‍ഐ സ്കാനിംഗ് നടത്തും. എം.ജി. റോഡില്‍ പത്മ ജങ്ഷനിലെ ലോഡ്ജിന്റെ മൂന്നാം നിലയില്‍നിന്നാണ് സജി വീണത്.
കോട്ടയം മെഡിക്കല്‍ കോളജിലെ ട്രോമോ കെയര്‍ യൂണിറ്റില്‍ കഴിയുന്ന സജിയുടെ നിലയില്‍ പുരോഗതിയുണ്ടെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. സംസാരിക്കാനും ആളുകളെ തിരിച്ചറിയാനും കഴിയുന്നുണ്ട്. എന്നാല്‍, ആശങ്ക പൂര്‍ണമായി ഒഴിഞ്ഞെന്നു പറയാനാകില്ല. ശനിയാഴ്ച വൈകിട്ടായിരുന്നു താമസിച്ചിരുന്ന ലോഡ്ജിന്റെ മൂന്നാം നിലയില്‍ നിന്നും തല കറങ്ങി താഴെ തെരുവില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടറിന് മുകളിലേക്കായിരുന്നു തലകുത്തി വീണത്. വീണയാളെ രക്ഷിക്കാന്‍ കൂട്ടാക്കാതെ പൊതുജനം നോക്കി നിന്നു.
ഏകദേശം 20 മിനിറ്റോളം വഴിയില്‍ ചോരവാര്‍ന്ന് ആ നിലയില്‍ കിടന്ന തൃശൂര്‍ മുരിങ്ങൂര്‍ വടക്കുംമുറി പനയ്ക്കല്‍ ജോര്‍ജിന്റെ മകന്‍ സജി (52) യെ ഒടുവില്‍ ഈ സമയത്ത് അതുവഴി വന്ന െഹെക്കോടതി അഭിഭാഷക രഞ്ജിനിയുടേയും മകളുടേയും ശ്രമത്തെ തുടര്‍ന്നായിരുന്നു യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായത്.
വാഹനം തടഞ്ഞു നിര്‍ത്തി സജിയെ രക്ഷിക്കാനുള്ള ഇവരുടെ ശ്രമം ആദ്യം ഫലം കണ്ടില്ലെങ്കിലും പിന്നീട് അതുവഴി വന്ന കാര്‍ തടഞ്ഞുനിര്‍ത്തി രഞ്ജിനി, സജിയെ ജനറല്‍ ആശുപത്രിയിലാക്കുകയും അവിടെ നിന്നും കോട്ടയത്തേക്ക് മാറ്റുകയുമായിരുന്നു. ഇന്നലെ ഡോക്ടര്‍മാരുമായി സംസാരിച്ച സജി ജോലി തേടിയാണു കൊച്ചിയിലെത്തിയതെന്നും അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നുവെന്നും പറഞ്ഞു.സഹോദരനെ അപകട വിവരം അറിയിച്ചതായും സജി പറഞ്ഞു. സജി ആന്റോയുടെ ചികിത്സാച്ചെലവുകള്‍ നവജീവന്‍ ട്രസ്റ്റ് ഏറ്റെടുത്തു. അബോധാവസ്ഥയില്‍ വഴിയില്‍ കിടന്നയാളെ തിരിഞ്ഞുനോക്കാത്തവരെ നടന്‍ ജയസൂര്യയുടെ വിമര്‍ശിച്ചു.
ഇന്നലെ ഫെയ്സ് ബുക്ക് െലെവിലായിരുന്നു ജയസൂര്യയുടെ വിമര്‍ശനം. ഒടുവില്‍ സഹായഹസ്തവുമായി എത്തിയ വനിതാ അഭിഭാഷകയെ ജയസൂര്യ അഭിനന്ദിക്കുകയും ചെയ്തു. കേസാകുമെന്നു പേടിച്ച് യുവാക്കള്‍ ഇത്തരം കാര്യങ്ങളില്‍നിന്നും പിന്‍വലിയരുതെന്നും തൊട്ടുമുന്നില്‍ കാണുന്നവനെ സ്നേഹിക്കാതെ െദെവത്തെ വിളിച്ചിട്ട് കാര്യമില്ലെന്നും ജയസൂര്യ പറയുന്നു. അപകടം സംഭവിച്ചത് കണ്ടുനിന്ന ആളുകളുടെ അച്ഛനോ അമ്മയ്ക്കോ സുഹൃത്തുക്കള്‍ക്കോ ആയിരുന്നെങ്കില്‍ അവര്‍ പ്രതികരിക്കില്ലേയെന്നും താരം ചോദിച്ചു.
ലോഡ്ജിന് മുകളില്‍നിന്നു വീണു ചോരവാര്‍ന്നു കിടന്നയാളെ രക്ഷിക്കാന്‍ മുന്നോട്ടുവന്നതിനു പിന്നില്‍ ഒരു ജീവന്‍ രക്ഷിക്കുക എന്ന ചേതോവികാരം മാത്രമായിരുന്നുവെന്നു െഹെക്കോടതി അഭിഭാഷകയായ രഞ്ജിനി. മെട്രോയില്‍ കയറാനായി മകള്‍ക്കൊപ്പം വരുമ്ബോഴായിരുന്നു ദാരുണമായ ആ കാഴ്ച. തിരക്കേറിയ ജങ്ഷനില്‍ വീണു കിടക്കുന്നയാളെ നോക്കിക്കൊണ്ടു നടന്നു പോകുന്നവരെ കണ്ട് ഞെട്ടിയതായി രഞ്ജിനി പറഞ്ഞു. ചിലര്‍ ഒന്നു നോക്കിയിട്ട് തിടുക്കത്തില്‍ നടന്നുപോയി. മറ്റുചിലര്‍ ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നുണ്ടോയെന്നു നോക്കിനിന്നു. എന്നാല്‍, യുവാവിന്റെ സമീപത്തേക്കു ചെല്ലുവാനോ ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ ആരും തയ്യാറായില്ല.
അടുത്ത് പാര്‍ക്കുചെയ്തിരുന്ന വണ്ടിയിലെ ഡ്രൈവര്‍മാര്‍ പോലും അനങ്ങാതിരുന്നപ്പോഴാണ് താന്‍ അതുവഴി വന്ന കാര്‍ തടഞ്ഞ് മറ്റുള്ളവരുടെ സഹായത്തോടെ സജിയെ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍പ്പെട്ടയാളെ കാത്ത് വീട്ടിലിരിക്കുന്നവരെ ഓര്‍ത്തുപോയതുകൊണ്ടാണ് രക്ഷിക്കാന്‍ മുന്നോട്ടുവന്നത്. ഇതുപോലെ ആര്‍ക്കും സംഭവിക്കരുതെന്നും രഞ്ജിനി പറഞ്ഞു.
https://www.facebook.com/Malayalivartha



























