മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊന്ന ശേഷം കത്തിച്ച കേസിലെ പ്രതിയായ കേഡല്‍ ജീന്‍സണിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയവെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ച കാഡല്‍ ജീന്‍സണ്‍ രാജയുടെ നിലയില്‍ നേരിയ പുരോഗതി. വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്ന കേഡല്‍ മരുന്നുകളോട് തോതില്‍ പ്രതികരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അപസ്മാരത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കേഡലിന് കഴിഞ്ഞ വെള്ളിയാഴ്ച ന്യുമോണിയ കൂടി ബാധിച്ചതോടെയാണ് സ്ഥിതി കൂടുതല്‍ മോശമായത്. തുടര്‍ന്ന് പ്രത്യേകമെഡിക്കല്‍ ബോര്‍ഡ് ചികിത്സാ പുരോഗതി വിലയിരുത്തിയിരുന്നു.
അപസ്മാരത്തിനു പുറമെ ഇപ്പോള്‍ ന്യുമോണിയ കൂടി ബാധിച്ചതാണ് സ്ഥിതി വഷളാക്കിയത്. മരുന്നുകളോടു നേരിയ തോതില്‍ മാത്രമേ ആദ്യം പ്രതികരിച്ചിരുന്നുള്ളു. നന്ദന്‍കോടു മാതാപിതാക്കളെയും സഹോദരിയേയും ഉള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് കേഡല്‍. കഴിഞ്ഞ ഏപ്രിലിലാണ് കേരളത്തെ ഒന്നാകെ നടുക്കിയ കൂട്ടക്കൊല തലസ്ഥാന ജില്ലയില്‍ നടന്നത്. കൊല്ലപ്പെട്ടതാകട്ടെ മാതാപിതാക്കളും സഹോദരി കരോലിനും ബന്ധു ലളിതയും. എല്ലാവരുടെയും തലയ്ക്കടിച്ച് വീഴ്ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കേഡല്‍ മൃതദേഹങ്ങള്‍ കത്തിച്ച് കളയുകയായിരുന്നു. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്ക വിരിയില്‍ പൊതിഞ്ഞ നിലയിലും ആയിരുന്നു. കൊലയ്ക്ക് ശേഷം മുങ്ങിയ കേഡല്‍ തമ്പാനൂരില്‍ വച്ചാണ് പിടിയിലാകുന്നത്. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു പുറത്തുവന്നുകൊണ്ടിരുന്നത്.
ശരീരത്തില്‍ നിന്നും ആത്മാവ് വിഘടിക്കുന്നത് കാണാനാണ് താന്‍ ഇത്തരമൊരു കൊലപാതകം ചെയ്തതെന്നും തനിക്ക് അമാനുഷിക ശക്തിയുണ്ടെന്നും കേഡല്‍ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ പോലീസിനോട് വിവരിച്ചിരുന്നു. കേരളത്തെ ഇത്രയേറെ പേടിപ്പെടുത്തിയ ഒരു കൊലപാതകം അടുത്തിടെയൊന്നും സംഭവിച്ചിട്ടില്ല. സാത്താന്‍ സേവയെന്നും ചാത്തനാരാധനയെന്നും ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്നുമെല്ലാം മലയാളികള്‍ നടുക്കത്തോടെ കേള്‍ക്കാന്‍ തുടങ്ങി. കേഡല്‍ ജിന്‍സണ്‍ രാജയെന്ന കൊലയാളി യുവാവ് വാര്‍ത്തകളില്‍ ഒരു അപസര്‍പ്പക കഥയിലെ വില്ലനായി.
ഒടുവില്‍ കേഡലും ജീവന് വേണ്ടി കേഴുകയാണ്. ഉറ്റവരുടെ ശ്വാസം നിലയ്ക്കുമ്പോള്‍ അത് കണ്ട് ആനന്ദിച്ച കേഡല്‍ ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. കേഡലിന് വിദഗ്ദ ചികിത്സ നല്‍കുന്നുണ്ടെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നില്ല.ഒരുതരത്തില്‍ പറഞ്ഞാല്‍ അമ്മയുടെയും അച്ഛന്റെയും കുഞ്ഞനുജത്തിയുടെയും ബന്ധുവിനെയും ജീവനെടുത്ത കേഡലിന് വിധിയുടെ മറുപടി. കുറ്റസമ്മതം നടത്തിയ കേഡല്‍ വിചാരണത്തടവുകാരനായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു. കേഡലിന് നേരത്തെ തന്നെ അപസ്മാര രോഗമുണ്ടെന്നാണ് വിവരം. അത് മൂലം ജന്നി ഉണ്ടായതിനെ തുടര്‍ന്ന് ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha



























