മനോരാഗിയായ സിന്റ ആന്റണി എന്ന വീട്ടമ്മയെ മര്‍ദ്ദിച്ച് അവശരാക്കിയ മൂന്ന് അയല്‍വാസികള്‍ അറസ്റ്റില്‍

മനോരോഗിയായ വീട്ടമ്മയെ അയല്‍വാസികളായ സ്ത്രീകള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചട്ടുകം ചൂടാക്കി പൊള്ളിക്കുകയും ചെയ്തു. സംഭവത്തില്‍ മൂന്ന് സ്ത്രീകളെ മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം സ്വദേശികളായ ലിജി അഗസ്റ്റിന്‍, മോളി, ടീന എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സിന്റ ആന്റണി (46) എന്ന വീട്ടമ്മയെയാണ് ഇവര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. കൊച്ചി വൈപ്പിനിലാണ് അതിക്രൂരമായ സംഭവം നടന്നത്.
തങ്ങളെ ഉപദ്രവിച്ചതിനെ തുടര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് മര്‍ദ്ദിച്ചവര്‍ പറയുന്നു. യുവാക്കളും മുതിര്‍ന്നവരും ഉള്‍പ്പെടെ നോക്കിനില്‍ക്കെയായിരുന്നു സംഭവം നടന്നത്. മര്‍ദ്ദനത്തില്‍ വീട്ടമ്മയുടെ 14 വയസുള്ള മകള്‍ക്കും പരിക്ക് പറ്റി. ഞായറാഴ്ച വൈകിട്ടും തിങ്കളാഴ്ച രാവിലെയുമാണ്് അതിദാരുണമായ ഈ സംഭവം നടന്നത്. പ്രാദേശി കോണ്‍ഗ്രസ് നേതാവ് ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിന് നല്‍കിയതോടെയാണ് വിവരം പുറത്തായത്.
അതേസമയം മനോരോഗിയായ വീട്ടമ്മയുടെ ശല്യത്തിനെതിരെ വീട്ടമ്മമാര്‍ മുനമ്പം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സിന്റ ആന്റണിയെ സ്റ്റേഷനിലെത്തിച്ചാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന നിലപാടിലായിരുന്നു പൊലീസെന്ന് നാട്ടുകാര്‍ പറഞ്ഞു. പട്ടിക കൊണ്ട് മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം ചട്ടുകം പഴുപ്പിച്ച് കാലില്‍ പൊള്ളിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
https://www.facebook.com/Malayalivartha



























