ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എംഎം ഹസന്‍

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. സംഭവത്തില്‍ പൊലീസിന്റെയും വനം വകുപ്പ് ജീവനക്കാരുടെയും പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആദിവാസിക്ഷേമത്തിനായി കോടികളാണ് ചെലവഴിക്കുന്നത്. വിവിധ വകുപ്പുകള്‍ പ്രവര്‍ത്തിച്ചിട്ടും മധുവിനെ പോലെയുള്ളവരെ കണ്ടെത്താനായില്ലെന്നും അദ്ദേഹം പറയുന്നു. ആദിവാസിഫണ്ട് വിനിയോഗം അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മധുവിന്റെ മരണത്തിലെ ദുരൂഹത നീക്കണം. പൊലീസ് ജീപ്പിലാണ് മധു മരിച്ചത് പൊലീസ് ജീപ്പില്‍ എന്ത് സംഭവിച്ചുവെന്ന് അറിയണം. ആദിവാസിയ്ക്ക് ഭക്ഷണം കിട്ടാതെ മോഷ്ടിക്കേണ്ട അവസ്ഥയുണ്ടാക്കിയത് സര്‍ക്കാരാണെന്നും ഹസന്‍ കുറ്റപ്പെടുത്തി.
സിപിഐഎമ്മും സിപിഐയും കൊലപാതക രാഷ്ട്രീയത്തില്‍ പങ്കാളികളാണ്. മണ്ണാര്‍ക്കാട് നടന്നത് രാഷ്ടീയ കൊലപാതകം തന്നെയെന്ന് എംഎം ഹസന്‍ പറഞ്ഞു. സിപിഐയുടെ മണ്ണാര്‍ക്കാട് ഓഫീസില്‍ ഗൂഡാലോചന നടന്നുവെന്നും സഫീറിന്റ പിതാവിന് ഇത് തുറന്ന് പറയാന്‍ ഭയമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിലെ കേസ് കേസ് പിന്‍വലിച്ചത് തെറ്റായ കീഴ്വഴക്കമാണ്. നിയമവാഴ്ച തകരുകയാണ് ആര്‍ക്കും എന്തതിക്രമവും കാണിയ്ക്കാം എന്നതാണ് സ്ഥിതിയെന്നും ഹസന്‍ പറയുന്നു. മാണിക്ക് തിരിച്ചു വരാവുന്നതാണ് അദ്ദേഹത്തിന് താല്പര്യമുണ്ടെങ്കില്‍ ചര്‍ച്ച നടത്തുംഎന്നാല്‍ സമവായത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല ഹസന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























