ആറ്റുകാലിലെ കുത്തിയോട്ട വ്രതം: ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് നടത്തുന്ന കുത്തിയോട്ട വ്രതം കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതാണെന്ന ജയില്‍ ഡി.ജി.പി ശ്രീലേഖയുടെ ബ്‌ളോഗിനെ തുടര്‍ന്ന് ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. 13 വയസ്സു പോലുമെത്താത്ത കുട്ടികളെ അഞ്ച് ദിവസം വീട്ടില്‍ നിന്ന് മാറ്റി നിര്‍ത്തുക, മൂന്നു നേരം തണുത്ത വെള്ളത്തില്‍ കുളിക്കാന്‍ നിര്‍ബന്ധിക്കുക, വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാന്‍ അനുവദിക്കാതിരിക്കുക, ചെരിപ്പിടാതെ നടത്തുക, ഒറ്റമുണ്ട് മാത്രം ഉടുക്കാന്‍ അനുവദിക്കുക, മാതാപിതാക്കളെ കാണാന്‍ അനുവദിക്കാതിരിക്കുക, ക്യൂവില്‍ നിര്‍ത്തുക, എന്നീ പീഡന പര്‍വ്വം താണ്ടിയെത്തുന്ന കുട്ടിയെ അവസാന ദിവസം തൊലിയ്ക്കിടയിലൂടെ വെള്ളി/സ്വര്‍ണ്ണ നൂല്‍ കടത്തുകയും ചെയ്യുന്നത് അതിക്രൂരമാണ്. എന്നാണ് ഡി.ജി.പി ബ്‌ളോഗിലൂടെ വ്യക്തമാക്കിയത്. അതിനാല്‍ ഇക്കൊല്ലം താന്‍ പൊങ്കാലയിടുന്നില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു
https://www.facebook.com/Malayalivartha

























