നിലപാട് മാറ്റി സഫീറിന്റെ പിതാവ്; സഫീറിന്റെത് രാഷ്ട്രീയ കൊലപാതകം

സഫീറിന്റെത് രാഷ്ട്രീയ കൊലപാതകമാണെന്നും സിപിഐ ഗുണ്ടാ സംഘമാണ് കൊലയ്ക്ക് പിന്നിലെന്നും പിതാവ് സിറാജുദ്ദീൻ. നേരത്തെയും വധ ഭീഷണി ഉണ്ടായിരുന്നെന്നും സിപിഐക്കു വളരാനുള്ള അവസരം നിഷേധിച്ചതാണ് ഭീഷണിക്ക് കാരണമെന്നും സിറാജുദ്ദീൻ പറഞ്ഞു.
എന്നാൽ സഫീറിന്റെ മരണം രാഷ്ട്രീയ കൊലപാതകത്തിന്റെ ഫലമല്ലെന്നും. സഫീറിനെ ആക്രമിച്ചവർ പണ്ട് ലീഗ് പ്രവർത്തകർ ആയിരുന്നുവെന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ നിലപാടാണ് ഇപ്പോൾ സിറാജുദ്ദീൻ സ്വീകരിച്ചിരിക്കുന്നത്.
കേസിലെ പ്രതികളും സഫീറും തമ്മിൽ നേരത്തെ വഴക്കുകൾ ഉണ്ടായിട്ടുണ്ടെന്നും പള്ളി കമ്മിറ്റി ഇടപെട്ടാണ് അന്ന് പ്രശ്‍നം പരിഹരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ ഭാഗമായിട്ടാണോ സിറാജുദ്ദീൻ നിലപാടിൽ നിന്നും മലക്കം മറിഞ്ഞതെന്ന് വ്യക്തമല്ല.
https://www.facebook.com/Malayalivartha

























