ഉത്സവം കാണാന്‍ പോയ ഭാര്യയെയും കാമുകനെയും കൈയ്യോടെ പൊക്കിയ ഭര്‍ത്താവിന് സംഭവിച്ചത്?

ഉത്സവം കാണാന്‍ പോയ ഭാര്യയെയും കാമുകനെയും കൈയ്യോടെ പൊക്കിയ ഭര്‍ത്താവിനെ കൊലപ്പെടുത്തി. കൊല്ലം കുന്നത്തൂര്‍ മാനാമ്ബുഴ ഏഴാംമൈലില്‍ പെരുവിഞ്ച ശിവഗിരി കോളനിയില്‍ മഹാദേവ ഭവനില്‍ മഹേഷാ(39)ണ് ഭാര്യയും കാമുകനും ചേര്‍ന്ന് കുത്തി കൊലപ്പെടുത്തിയത്. കാമുകന്റെ കുത്തേറ്റ മഹേഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് ഭാര്യ രജനി (35), കാമുകനായ പോരുവഴി അമ്ബലത്തുംഭാഗം കോട്ടവിള കിഴക്കതില്‍ സുനില്‍ (36) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം സന്ധ്യയ്ക്ക് ഉടയാന്‍കാവ് ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ച കാണുന്നതിനായി കാമുകനൊപ്പം ഭാര്യയെത്തിയത് മഹേഷ് കാണാനിടയായി. വീട്ടിലെത്തിയ ശേഷം ഇതു ചോദ്യചെയ്തതിനെ തുടര്‍ന്നു തര്‍ക്കമായി. ഇതിനിടയില്‍ ഭാര്യ കാമുകനെ വിളിച്ചുവരുത്തി. കത്തിയുമായി എത്തിയ കാമുകന്‍ മഹേഷിനെ കുത്തിയ ശേഷം കടന്നുകളയുകയായിരുന്നതായി പോലീസ് പറയുന്നു.
കൂലിപ്പണിക്കാരനായ മഹേഷിനും ഭാര്യ രജനിക്കും രണ്ടു കുട്ടികളുണ്ട്. മഹേഷിന്റെ സമീപവാസിയാണ് പ്രതി സുനില്‍.
https://www.facebook.com/Malayalivartha

























