വീരമൃത്യു വരിച്ച സാം എബ്രഹാമിന് ആണ്‍കുഞ്ഞ് പിറന്നു, സാമിന്റെ നാല്‍പത്തി ഒന്നാം ചരമദിനത്തിലാണ് ആണ്‍കുഞ്ഞ് പിറന്നത്

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെപ്പിലും ഷെല്ലാക്രമണത്തില്‍ മരിച്ച മലയാളിയായ ബി.എസ്.എഫ് ജവാന്‍ സാം എബ്രഹാമിനെ ഓര്‍മ്മയില്ലേ.
സാമിന്റെ നാല്‍പത്തി ഒന്നാം ചരമദിനത്തില്‍ ആണ്‍കുഞ്ഞ് പിറന്നു.മാവേലിക്കര പുന്നമൂട് സ്വദേശിയാണ് വീരമൃത്യു വരിച്ച ലാന്‍സ് നായിക് സാം എബ്രഹാം.
സാം ഏബ്രഹാമിന്റെ ഭാര്യ അനു ഇന്നലെ രാവിലെ 5.20 നാണു കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. സാം വീരമൃത്യു വരിക്കുമ്‌ബോള്‍ അനു എട്ടു മാസം ഗര്‍ഭിണിയായിരുന്നു.
ഭാര്യയുടെ പ്രസവത്തിനായി ഫെബ്രുവരിയില്‍ അവധിക്കു വരാനിരിക്കവെയായിരുന്നു സാമിന്റെ വിയോഗം. രണ്ടര വയസ്സുകാരി എയ്ഞ്ചലാണു മൂത്ത മകള്‍. നാല്‍പത്തി ഒന്നാം ചരമദിനത്തോടനുബന്ധിച്ച് ഇന്നലെ വീട്ടില്‍ പ്രത്യേക പ്രാര്‍ത്ഥന ഉണ്ടായിരുന്നു.
രാജ്യാന്തര അതിര്‍ത്തിയിലെ മൂന്ന് ജില്ലകളിലുള്ള സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കിയാണ് പാക് സൈന്യം വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്. ജമ്മു, സാംബ, ഖത്തുര ജില്ലകളിലെ പോസ്റ്റുകള്‍ക്കു നേരെയാണ് കനത്ത ഷെല്ലാക്രമണം ഉണ്ടായത്.
https://www.facebook.com/Malayalivartha

























