Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു


സൈനികന്റെ ഞെട്ടിക്കുന്ന പോസ്റ്റ്.. എന്തോ അട്ടിമറി മണക്കുന്നില്ലേ??വെടിപ്പുര കത്താനായി സൾഫർ വല്ലതും അവിടെ ഇട്ടിട്ട് പോയതാണോ ? CBI അല്ലങ്കിൽ NIA അന്വേഷണം വേണം...


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...

ഒരു വർഷം മുമ്പ് വിവാഹ നിശ്ചയം നടത്തിയ യുവാവ് അപകടത്തിൽപെട്ട് മരിച്ചു; അതിന് ശേഷം അരുൺ ശങ്കറുമായി വിവാഹം ഉറപ്പിച്ചു: ഇതിനിടെ ജ്യോത്സ്യന്റെ പ്രവചനം വീട്ടുകാരെ ഞെട്ടിച്ചു! വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടെ കമിതാക്കളെ കണ്ടെത്തിയത് കനാലില്‍ കാറില്‍ വെള്ളത്തില്‍ മുങ്ങി മരിച്ച നിലയില്‍...

01 MARCH 2018 08:57 AM IST
മലയാളി വാര്‍ത്ത

തമിഴ്നാട് തിരുമൂര്‍ത്തിമല ഡാമില്‍ നിന്നും കൃഷിയിടങ്ങളിലേക്ക് വെള്ളം കൊണ്ടു പോകുന്ന ബി.എ.പി കനാലില്‍ കാറില്‍ വെള്ളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കമിതാക്കളെ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. നേരത്തേ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും മഞ്ജുളയുടെ കുടുംബക്കാരുടെ സാമ്പത്തിക സാഹചര്യം മോശമായതിനാല്‍ അരുണ്‍ ശങ്കറിന്റെ കുടുംബാംഗങ്ങള്‍ വിവാഹത്തിന് എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നതായി കണ്ടെത്തി.

ഇവര്‍ തമ്മിലുള്ള വിവാഹത്തിന് വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ ആത്മഹത്യ ചെയ്തതായിരിക്കുമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. അരുണ്‍ ശങ്കര്‍ സ്വന്തമായി ബിസിനസ് ചെയ്തു വരികയായിരുന്നു. മഞ്ജുള സ്വകാര്യ സ്കൂളിലെ അധ്യാപികയും. വര്‍ഷങ്ങളായി ഇവര്‍ പ്രണയത്തിലായിരുന്നു. ഒരേ സമുദായത്തില്‍പ്പെട്ട ഇവര്‍ പെണ്ണുകാണല്‍ ചടങ്ങും നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബക്കാരുടെ സാമ്ബത്തിക സാഹചര്യം മോശമായതിനാല്‍ അരുണ്‍ശങ്കറുടെ കുടുംബാംഗങ്ങള്‍ വിവാഹത്തിന് ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെന്ന് പോലിസ് പറയുന്നു.

ഇരുവര്‍ക്കുമായുള്ള അന്വേഷണം നടക്കുന്നതിനിടയിലാണ് കനാലില്‍ മുങ്ങിയ നിലയില്‍ ആള്‍ട്ടോ കാര്‍ കൃഷിക്കാര്‍ കണ്ടെത്തിയതും കാറിനുള്ളില്‍ മരിച്ച നിലയില്‍ അരുണിനെയും മഞ്ജുളയെയും കണ്ടെത്തിയതും. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതപെടുത്തിയതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ ജനുവരി 20 മുതല്‍ ഇരുവരേയും കാണാതായി. തുടര്‍ന്നാണ് ഫെബ്രുവരി 27 ന് കമിതാക്കളെ കനാലിലെ വെള്ളത്തില്‍ മുങ്ങി കിടന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഞ്ജുളയുടെ പിതാവ് ഗുരുരാജ് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

വിവാഹം നടന്നാല്‍ വീട്ടില്‍ മരണം സംഭവിക്കുമെന്ന ജ്യോത്സ്യന്റെ പ്രവചനത്തെ വിശ്വസിച്ച വീട്ടുകാര്‍ ഇരുവരേയും നിശ്ചയം കഴിഞ്ഞ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. നിശ്ചയത്തിന് പിന്നാലെ പരസ്പരമുള്ള വിളികളും സംസാരങ്ങളുമായി ഇരുവരും നന്നായി അടുക്കുകയും ചെയ്തു. ഇതിനിടെയാണ് വിവാഹം നടന്നാല്‍ ഒരു മരണമുണ്ടാകും എന്ന ജ്യോത്സ്യന്റെ നിര്‍ദേശപ്രകാരം അരുണിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്തിരിഞ്ഞത്. മഞ്ജുളയുടെ വീട്ടുകാരെ വിവാഹത്തിന് താല്‍പ്പര്യമില്ലെന്ന് വിളിച്ചു പറയുകയും വിവാഹത്തില്‍ നിന്നും പിന്തിരിയാന്‍ അരുണിനെ നിര്‍ബ്ബന്ധിക്കുകയും ചെയ്തു.

ഒരു വര്‍ഷം മുമ്പ് മഞ്ജുളയ്ക്ക് മറ്റൊരു യുവാവുമായി വിവാഹനിശ്ചയം നടത്തിയിരുന്നു. എന്നാല്‍ ആ യുവാവ് ചടങ്ങിന് ശേഷം അപകടത്തില്‍ മരണപ്പെട്ടു. ജോത്സ്യന്റെ നിര്‍ദേശത്തിന് പിന്നാലെ ഈ സംഭവം കൂടി അരുണിന്റെ വീട്ടുകാര്‍ അറിഞ്ഞതാണ് വിവാഹത്തില്‍ നിന്നും പിന്മാറാന്‍ കാരണമായത്. എന്നാല്‍ ഏറെ അടുപ്പത്തിലായിപോയതിനാല്‍ ഇരുവര്‍ക്കും ഇത് വലിയ മനോ വിഷമത്തിന് കാരണമായിരുന്നു. രണ്ടു പേരെയും വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറാന്‍ നിര്‍ബ്ബന്ധിക്കുന്നതിനിടയിലാണ് 20 മുതല്‍ ഇരുവരേയും കാണാതായത്. 23 ന് രണ്ടു വീട്ടുകാരും ഉദുമല പോലീസ് സ്റ്റേഷനില്‍ രണ്ടു പേരെയും കാണാനില്ല എന്ന് പറഞ്ഞ് പരാതി നല്‍കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുഞ്ഞുങ്ങളുടെ പ്രിയ്യപ്പെട്ട ഡ്രൈവർ അങ്കിളും പോയി!! വാൽപ്പാറ അപകടം; ബസ് ഡ്രൈവർ നൗഷാദ് മരിച്ചു  (9 minutes ago)

തല വെട്ടിയാലും ജീവനിടുന്നു അവസാന മണിക്കൂറിൽ മാരക ട്വിസ്റ്റ്..പാക്കികൾ ചമ്മി നാറി..അവറ്റകളുടെ കരച്ചിൽ  (32 minutes ago)

ജെഇഇ അഡ്വാൻസ്ഡ് 2026-ന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും  (33 minutes ago)

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 98 ഡോളര്‍ കടന്നു  (44 minutes ago)

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (50 minutes ago)

രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു  (54 minutes ago)

മെട്രോ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലെ മഞ്ഞവരയിൽ ചവിട്ടിയാൽ ഇനി വിസിലിന് പകരം അലാം മുഴങ്ങും..  (1 hour ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 400 രൂപയുടെ ഇടിവ്  (1 hour ago)

Thrissur Ffireworks-Tragedy ഇത്തവണ തൃശൂർ പൂരമില്ല..?!  (2 hours ago)

സ്‌ഫോടനമുണ്ടായ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (2 hours ago)

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25 വയസ്സുകാരി മരണത്തിന് കീഴടങ്ങി  (2 hours ago)

മുണ്ടത്തിക്കോട് പടക്കനിർമ്മാണശാലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ നിർദേശം നൽകിയതായി തൃശൂർ എംപി സുരേഷ് ഗോപി  (2 hours ago)

റിയാദിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോഴിക്കോട് സ്വദേശി അന്തരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം എത്തിയ പ്രീ സ്‌കൂൾ വിദ്യാർഥി വെള്ളച്ചാലിൽ വീണു മരിച്ചു  (3 hours ago)

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്  (3 hours ago)

Malayali Vartha Recommends