വന്യജീവി ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ ആശ്രിതര്‍ക്കു നല്‍കുന്ന നഷ്ടപരിഹാരം അഞ്ചു ലക്ഷം രൂപയില്‍ നിന്നു 10 ലക്ഷം രൂപയാക്കിയതായി വനം മന്ത്രി

വന്യജീവി ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ ആശ്രിതര്‍ക്കു നല്‍കുന്ന നഷ്ടപരിഹാരം അഞ്ചു ലക്ഷം രൂപയില്‍ നിന്നു 10 ലക്ഷം രൂപയാക്കിയതായി വനം മന്ത്രി കെ. രാജു നിയമസഭയെ അറിയിച്ചു. ഇതോടൊപ്പം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരവും വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കാട്ടുമൃഗങ്ങള്‍ കൂട്ടത്തോടെ കാടുവിട്ട് നാട്ടിലേക്കിറങ്ങുന്നത് കര്‍ഷകരില്‍ ഭീതി വര്‍ധിപ്പിച്ച പശ്ചാത്തലത്തിലാണു സര്‍ക്കാരിന്റെ തീരുമാനം. വേനല്‍ രൂക്ഷമായതോടെ വെള്ളവും ഭക്ഷണവും തേടിയാണ് മൃഗങ്ങള്‍ കാടിനു പുറത്തേക്കുവരുന്നത്. രാപകല്‍ വ്യത്യാസമില്ലാതെ നാടിറങ്ങുന്ന കാട്ടാന, പന്നി, കുരങ്ങ്, പുലി തുടങ്ങിയവ വ്യാപകമായി കൃഷിയും വളര്‍ത്തുജീവികളെയും നശിപ്പിക്കുന്നതിനൊപ്പം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നു.
വന്യജീവി ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ ആശ്രിതര്‍ക്കു നല്‍കുന്ന നഷ്ടപരിഹാരം അഞ്ചു ലക്ഷം രൂപയില്‍ നിന്നു 10 ലക്ഷം രൂപയാക്കിയതായി വനം മന്ത്രി കെ. രാജു നിയമസഭയെ അറിയിച്ചു. ഇതോടൊപ്പം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരവും വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കാട്ടുമൃഗങ്ങള്‍ കൂട്ടത്തോടെ കാടുവിട്ട് നാട്ടിലേക്കിറങ്ങുന്നത് കര്‍ഷകരില്‍ ഭീതി വര്‍ധിപ്പിച്ച പശ്ചാത്തലത്തിലാണു സര്‍ക്കാരിന്റെ തീരുമാനം. വേനല്‍ രൂക്ഷമായതോടെ വെള്ളവും ഭക്ഷണവും തേടിയാണ് മൃഗങ്ങള്‍ കാടിനു പുറത്തേക്കുവരുന്നത്.
രാപകല്‍ വ്യത്യാസമില്ലാതെ നാടിറങ്ങുന്ന കാട്ടാന, പന്നി, കുരങ്ങ്, പുലി തുടങ്ങിയവ വ്യാപകമായി കൃഷിയും വളര്‍ത്തുജീവികളെയും നശിപ്പിക്കുന്നതിനൊപ്പം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നു.
കൃഷിയിടങ്ങളില്‍ വന്യജീവികള്‍ അതിക്രമിച്ചു കയറുന്നത് തടയാനും ഇതുമൂലമുള്ള നാശങ്ങള്‍ക്കു മതിയായ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാരിനു ബാധ്യതയുണ്ടെന്നു കേരള ഹൈക്കോടതി അടുത്തയിടെ വ്യക്തമാക്കിയിരുന്നു. മനുഷ്യജീവനും കാര്‍ഷിക വിളകളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വന്യജീവികളുടെ ആക്രമണങ്ങളെത്തുടര്‍ന്ന് ഉണ്ടാകുന്ന ഏതു തരം നാശങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി (ഇഡിസി) അംഗങ്ങള്‍ക്കും തൊഴിലാളികള്‍ക്കും പ്രതിദിന കൂലിയില്‍ 100 രൂപ വര്‍ധിപ്പിക്കുമെന്നും മന്ത്രി കെ. രാജു അറിയിച്ചു. മാഞ്ചിയം, യൂക്കാലിപ്റ്റസ് തുടങ്ങി വിദേശത്തു നിന്നെത്തിയ സസ്യങ്ങള്‍ ജലാംശം ഊറ്റിയെടുക്കുന്നു എന്നതിന് ശാസ്ത്രീയമായ പിന്‍ബലമില്ല. അതേസമയം, ഇവ ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നതിന് അനുഭവസാക്ഷ്യമുണ്ട്. ഈ മരങ്ങള്‍ വളരുന്ന പ്രദേശങ്ങളില്‍ മറ്റു സസ്യജാലങ്ങള്‍ക്കു നിലനില്‍പ്പില്ലെന്നാണ് അനുഭവം. ഇതുസംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തുമെന്നും മന്ത്രി അറിയിച്ചു.
വിദേശമരങ്ങള്‍ പരമാവധി ഒഴിവാക്കി സ്വാഭാവിക വനവത്കരണമാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വനഭൂമിയിലുള്ള അക്കേഷ്യ, മാഞ്ചിയം മരങ്ങള്‍ വ്യവസായ ആവശ്യങ്ങള്‍ക്ക് മുറിച്ചു മാറ്റുന്നതിനനുസരിച്ച് ഫലവൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha

























