പഴയ സുഹൃത്തിന്റെ വീട്ടില്‍ കല്യാണ വിശേഷം പറഞ്ഞ് അടിച്ച് പൊളിച്ചു; നിയന്ത്രണം വിട്ട ജീപ്പ് പതിച്ചതു കൊക്കയിലേക്ക് വീണു

വിവാഹ ശേഷം പഴയ സുഹൃത്തിനോടൊപ്പം ചെലവഴിച്ച് തിരിച്ച് വരുന്ന വഴി നവവരനും സുഹൃത്തിനും ദാരുണാന്ത്യം. പഴയ സുഹൃത്തിന്റെ വീട്ടിലേക്ക് ആഘോഷമായി പോയി തിരിച്ച് വരുന്നതിനിടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിക്കുന്നത്. വാഹനം വളക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അനച്ചാല്‍ മാതിരപ്പിള്ളി രാജന്റെ മകന്‍ എം.ആര്‍.അരുണ്‍(കണ്ണന്‍ 24),ദേവികുളം കൃഷിഭവനിലെ ക്ലാര്‍ക്ക് ആനച്ചല്‍ ആനന്ദ് ഭവനില്‍ അരുണ്‍ ആനന്ദ്(26) എന്നിവരാണ് മരിച്ചത്.
സഹപാഠികളായ 5 പേര്‍ മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ സന്ദര്‍നം നടത്തി തിരിച്ച് പോരുന്നതിനായി ജീപ്പ് തിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അടിമാലി പട്ടണത്തോട് ചേര്‍ന്ന് മുകള്‍ ഭാഗമാണ്.ചെങ്കുത്തായ കയറ്റമാണ് ഈ ഭാഗത്ത്. രാത്രി ആയതിനാല്‍ കാഴ്ചയുടെ പ്രശ്‌നവും ഉണ്ടായിരുന്നു.
വാഹനം മറിയുമ്പോള്‍ തന്നെ മറ്റ് മൂന്ന് പേര്‍ വാഹനത്തില്‍ നിന്ന് ചാടിയറങ്ങിയാണ് രക്ഷപ്പെട്ടത്. ഇതില്‍ തന്നെ നാല് മാസം മുന്‍പാണ് എം.ആര്‍ അരുണ്‍ വിവാഹിതനായത് ബിബിതയാണ് ഭാര്യ. മണിക്കുട്ടിയാണ് അരുണ്‍ ആനന്ദിന്റെ ഭാര്യ മകന്‍ ആദി. മൃതദേഹങ്ങള്‍ അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയിലാണുള്ളത്.
https://www.facebook.com/Malayalivartha

























