ഭർത്താവിന്റെ സുഹൃത്ത് മദ്യലഹരിയിൽ വീട്ടിൽ കയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ചു; തടയാൻ ശ്രമിച്ചതോടെ കൈയിലിരുന്ന കുഞ്ഞിനെ കുത്തി... പിന്നീട് സംഭവിച്ചത്

മദ്യലഹരിയില്‍ പിഞ്ചു കുഞ്ഞിനെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയും കുട്ടിയുടെ മാതാവിനെ മാനഭംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പിഞ്ചു കുഞ്ഞിന് കുത്തേറ്റത് മാതാവിനെ പ്രതി അയ്യൂബ് (31) മാനഭംഗം ചെയ്യാന്‍ നടത്തിയ ശ്രമത്തിനിടെ. സംഭവത്തില്‍ പ്രതി മഞ്ചേരി മേലാക്കം വലിയപറമ്ബില്‍ അയ്യൂബ് (31) നെ മഞ്ചേരി സി.ഐ: എന്‍.ബി. െഷെജു അറസ്റ്റുചെയ്തു. കുട്ടിയുടെ മാതാവ് കോഴിക്കോട് താമരശ്ശേരി അമ്ബായത്തൊടി മിച്ചഭൂമി പ്ലോട്ട് കന്യാകുമാരി(32)യുടെ പരാതിയിലാണ് അറസ്റ്റ്.
പ്രതി അയ്യൂബും യുവതിയുടെ ഭര്‍ത്താവ് മുരുകേശനും സുഹൃത്തുക്കളാണ്. മുരുകേശും പ്രതിയും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതു പതിവാണ്. തിങ്കളാഴ്ച അഞ്ചിന് മഞ്ചേരി കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ പരിസരത്ത് മുരുകേശില്ലാത്ത സമയത്താണ് പ്രതി എത്തിയത്. തന്നോട് അപമര്യാദയായി പെരുമാറിയ അയ്യൂബിനോട് കന്യാകുമാരി കയര്‍ത്തു. പ്രകോപിതനായ പ്രതി കത്തി വീശുകയും യുവതിയുടെ കയ്യിലിരുന്ന കുഞ്ഞിനും പ്രശ്നത്തില്‍ ഇടപെട്ട് ഇടയില്‍ കയറിയ സഹോദരന്‍ ധര്‍മ്മനും പരുക്കേല്‍ക്കുകയുമായിരുന്നു.
കാലില്‍ സാരമായി പരുക്കേറ്റ കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വര്‍ഷമായി ഐ.ജി.ബി.ടി. പരിസരത്തെ പണിതീരാത്ത കെട്ടിടത്തിലാണ് കന്യാകുമാരി, ഭര്‍ത്താവ് മുരുകേശ്, മകള്‍ പ്രിയ, സഹോദരന്‍ ധര്‍മ്മന്‍ എന്നിവരടങ്ങുന്ന നാടോടി കുടുംബം അന്തിയുറങ്ങുന്നത്. നിരവധി കേസുകളില്‍ പ്രതിയായ അയ്യൂബിനെ റെയില്‍വേ പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
പ്രതിക്കെതിരെ കൊലപാതകശ്രമം, മാനഭംഗം, വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കെ.എസ്.ഇ.ബി. മഞ്ചേരി ഓഫീസിലെ കാഷ്യര്‍ പോരൂര്‍ ചാത്തങ്ങോട്ടുപുറം പാറപ്പുറത്തൊടി ജയപ്രകാശ് (48)നെ വഴിയില്‍ തടഞ്ഞ് കൊള്ളയടിച്ച കേസില്‍ 2015-ല്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഇയാളെ അഞ്ചു വര്‍ഷം കഠിന തടവിനും 20000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചിരുന്നു. ഒരു മാസം മുമ്പാണ് അയ്യൂബ് പുറത്തിറങ്ങിയത്.
https://www.facebook.com/Malayalivartha

























