അഭീഷ്ടവരദായനിയായ ആറ്റുകാല്‍ അമ്മയുടെ നടയില്‍ പൊങ്കാലയിടുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്

ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാനെത്തുന്നവര്‍ ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കണം. ക്ഷേത്രപരിസരത്തുള്ള പാര്‍ക്കിംഗ് ഗ്രൗണ്ട്, ആശുപത്രി, ഐ.ടി.സി തുടങ്ങിയ സ്ഥാപനങ്ങളുടെ കോമ്പൗണ്ടുകളില്‍ ധാരാളം സ്ഥലം സൗകര്യപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തില്‍ നിന്നു നിവേദിക്കുന്നതിനുള്ള സൗകര്യം പരിഗണിച്ച് ക്ഷേത്രത്തിന് സമീപപ്രദേശങ്ങളില്‍ മാത്രമേ ഭക്തജനങ്ങള്‍ പൊങ്കാലയിടാന്‍ പാടുള്ളൂ. പൊതുവഴികളിലും നടപ്പാതകളില്‍ പാകിയിരിക്കുന്ന ഓടുകള്‍ക്ക് മുകളിലും യാതൊരു കാരണവശാലും പൊങ്കാലയിടാന്‍ പാടില്ല.
ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമാക്കിയതിനാല്‍ പൊങ്കാലയ്ക്ക് പ്‌ളാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കഴിവതും കുറയ്ക്കണം. അന്നദാനം നടത്തുന്നവര്‍ അനുമതി വാങ്ങിയിരിക്കണം. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചു നടപ്പിലാക്കുന്ന സംഘടനകള്‍ക്ക് നഗരസഭ അവാര്‍ഡുകളും കാഷ് െ്രെപസുകളും നല്‍കും.
കുപ്പിവെള്ളവിതരണം കുറച്ചിരിക്കുന്നതിനാല്‍ സ്ത്രീകള്‍ കുടിവെള്ള ബോട്ടിലുകള്‍ കൊണ്ടുവന്ന് ശുദ്ധജലം ശേഖരിക്കണം. അടുപ്പുകൂട്ടാന്‍ ചുടുകട്ട ഉപയോഗിക്കണം. നൈലോണ്‍ വസ്ത്രങ്ങള്‍ ഒഴിവാക്കി കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം. പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച കപ്പ്, പ്ലേറ്റ്, കവര്‍, തെര്‍മോക്കോള്‍ കൊണ്ട് നിര്‍മ്മിച്ച പ്ലേറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക. ഭക്ഷണത്തിനായി സ്റ്റീല്‍പാത്രങ്ങളും ഗ്‌ളാസുകളും കരുതണം.
ക്ഷേത്രദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ സ്വര്‍ണാഭരണങ്ങള്‍ ഒഴിവാക്കണം.
ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം സര്‍ക്കാരില്‍ നിന്നും പൊലീസ്, മെഡിക്കല്‍ സൗകര്യം, ശുദ്ധജലവിതരണം, വൈദ്യുതി സൗകര്യം, ഫയര്‍ഫോഴ്‌സ്, ട്രാന്‍സ്‌പോര്‍ട്ട്, സാനിട്ടറി ശുചീകരണങ്ങള്‍ മുതലായവ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഏതെങ്കിലും തരത്തില്‍ അസൗകര്യങ്ങളുണ്ടായാല്‍ അടുത്തുള്ള വോളന്റിയര്‍മാരെയോ പൊലീസ് ഉദ്യോഗസ്ഥരെയോ പബ്ലിസിറ്റി ഓഫീസിലോ വിവരം അറിയിക്കുക. ആവശ്യമുള്ള സഹായം ലഭിക്കും.
പൊങ്കാല നിവേദിക്കുന്ന അവസരത്തില്‍ വോളന്റിയര്‍മാരില്‍ ചിലര്‍ നിര്‍ബന്ധമായി പണം വാങ്ങുന്ന രീതിയുണ്ട്. ഭക്തജനങ്ങള്‍ ഇത് നിരുത്സാഹപ്പെടുത്തണമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
https://www.facebook.com/Malayalivartha

























