വാക്കുതർക്കം.. കയ്യാങ്കളി...മലാഭിഷേകം ;അമ്മയും മകളും തമ്മിൽ സ്വത്ത് തര്‍ക്കം ഒടുവിൽ കൊണ്ടെത്തിച്ചത് മലം കൊണ്ടുള്ള അഭിഷേകത്തിലേക്ക്

മകളുടെ വീട്ടിലും കിണറ്റിലും മലാഭിഷേകം നടത്തിയ മാതാവിനെതിരെ കേസ്അമ്മയും മകളും തമ്മിലുള്ള സ്വത്ത് തർക്കം ഒടുവിൽ കൊണ്ടെത്തിച്ചത് മലം കൊണ്ടുള്ള അഭിഷേകത്തിലേക്ക്. മകളുടെ വീട്ടിലും കിണറ്റിലും മലം നിക്ഷേപിച്ച മാതാവിനെതിരെ പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് സൗത്ത് മാതോത്ത് മഹാവിഷ്ണു ക്ഷേത്രത്തിന്റെ മുന്‍വശം കല്ലംചിറ റോഡരികിലെ ലളിതയുടെ വീട്ടിലും കിണറ്റിലുമാണ് പട്ടാപ്പകല്‍ മാതാവ് മലം നിക്ഷേപിച്ചത്. തുടർന്ന് മകളുടെ പരാതിയിലാണ് എൺപതുകാരിയായ മാതാവിനെതിരെ കേസെടുത്തത്.
വർഷങ്ങളായി നീണ്ടുപോകുന്ന സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് ജാനകിയമ്മ മകള്‍ ലളിതയുടെ വീട്ടിന്റെ ജനാലയിലും വാതിലിലും ചുവരുകളിലൊക്കെയും മലം പുരട്ടിയതിനു ശേഷം തൊട്ടടുത്തുള്ള വീട്ടുകിണറ്റിലും ബക്കറ്റിലുമൊക്കെനിക്ഷേപിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. സ്വത്ത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഇതിന് മുമ്പ് രണ്ടുതവണയും ഈ വീടിന് നേരെ അതിക്രമം നടത്തിയതായും പരാതി ഉണ്ട്.
https://www.facebook.com/Malayalivartha

























