കാണാന്‍ കൊതിച്ച അച്ഛന്‍ ഇനി വരില്ലെന്നറിയാതെ രാജ്യത്തിനായി വീരമത്യു വരിച്ച സൈനികന്‍ സാം എബ്രഹാമിന്റെ മകൻ കുഞ്ഞു സാം

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെപ്പിലും ഷെല്ലാക്രമണത്തിലും രാജ്യത്തിനായി വീരമത്യു വരിച്ച ലാന്‍സ്‌നായ്ക്, മാവേലിക്കര പുന്നമ്മൂട് പോനകം തോപ്പില്‍ വീട്ടില്‍ സാം എബ്രഹാമിന്റെ(35) ഭാര്യ ഇന്നലെ രാവിലെ 5 മണിയോടെ കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി.
സാമിന്റെ 41ാം ചരമദിനത്തിലാണ് ഭാര്യ അനു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സാമിന്റെ മരണ വാര്‍ത്ത അറിയുമ്പോള്‍ അനു എട്ട് മാസം ഗര്‍ഭിണിയായിരുന്നു. ഭാര്യയുടെ പ്രസവത്തിനായി സാം ഫെബ്രുവരിയില്‍ അവധിക്കു വരാനിരിക്കെയായിരുന്നു വിധി എതിരായത്. രണ്ടര വയസുകാരി എയ്ഞ്ചലാണ് മൂത്ത മകള്‍. 41ാം ചരമദിനത്തോടനുബന്ധിച്ച് ഇന്നലെ വീട്ടില്‍ പ്രത്യേക പ്രാര്‍ഥന ഉണ്ടായിരുന്നു
https://www.facebook.com/Malayalivartha

























