ലൈംഗിക പ്രശ്‌നങ്ങള്‍, ലൈംഗിക അരാജകത്വം, ഇതിനൊക്കെ ഒരു പരിധി വരെ കാരണം സുന്നത്താണെന്നും ഹോമോസെക്ഷല്‍സ് ഏറെയുള്ളതും ലിംഗം പരിശ്ചേതം നടത്തിയവരിലാണെന്നും സംവിധായകന്‍ അലി അക്ബര്‍

ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് നടത്തുന്ന കുത്തിയോട്ടം കുട്ടികളുടെ ബാലാവകാശം നിഷേധിക്കുകയാണെന്ന് പറഞ്ഞ ഡി.ജി.പി ശ്രിലേഖയ്ക്ക് സുന്നത്ത് പ്രാകൃതമാണെന്ന് പറയാന്‍ ധൈര്യമുണ്ടോയെന്ന് സംവിധായകന്‍ അലി അക്ബര്‍. ഇത് സംബന്ധിച്ച് ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കാമോ? പരാതി നല്‍കിയില്‍ കോടതിയില്‍ താന്‍ സാക്ഷിയായി വരാമെന്നും അലി അക്ബര്‍ തന്റെ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു. മുമ്പും മുസ്്‌ലിം സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ അലിഅക്ബര്‍ രംഗത്തെത്തിയിരുന്നു. ഹൈന്ദവ സമൂഹം അനാചാരങ്ങള്‍ തിരുത്തി തന്നെ വന്നവരാണ് , ഇനിയും തിരുത്തുമെന്നും ഉറപ്പാണ് . എന്നാല്‍ തങ്ങളുടെ അനാചാരങ്ങളില്‍ നിന്നും അണുവിട മാറില്ലെന്ന് ശഠിക്കുന്ന എന്റേതടക്കമുള്ള മതങ്ങളുടെ കാര്യമോ ? ഭൂമി ഉരുണ്ടതെന്നു പറഞ്ഞവര്‍ക്ക് കാരാഗ്രഹവും മരണവും ,ഒരു പേര്‍ ഉച്ചരിച്ചതിന് കൈ വെട്ടിയെടുക്കല്‍ ,ഇപ്പോഴിതാ സിറിയയില്‍ പിഞ്ചു കുഞ്ഞുങ്ങളടക്കം ഹോമിക്കപ്പെടുന്നു .മുജാഹിദ് ബാലുശ്ശേരി, എം.എം അക്ബര്‍ എന്നിവരെപ്പോലുള്ളവര്‍ സമൂഹത്തില്‍ വിഷം ചീറ്റുന്നു. എന്നിട്ട് സമാധാനം ഘോഷിക്കുന്നു.
ലോകത്തിനു മുഴുവന്‍ ദുരിതം സമ്മാനിച്ചിട്ടു ബക്കറ്റു പിരിവു നടത്തി സമാധാനം നടപ്പാക്കുന്നവരെ യുവത്വം തിരിച്ചറിയണം .ഞാനറിയുന്ന അള്ളാക്കും യഹോവയ്ക്കും ബ്രഹ്മാവിനും അസഹിഷ്ണുതയോട് വെറുപ്പാണ് , രക്തചൊരിച്ചിലിനോട്,പീഡനങ്ങളോട് വെറുപ്പാണ് .അപ്പോള്‍ ഇതൊക്കെ ചെയ്യുന്നത് ഈ വിശ്വാസങ്ങളുടെ വക്താക്കള്‍ അല്ല ,പകരം സാത്താന്റെ അനുയായികള്‍ ആണെന്ന് വ്യക്തം. ഭാരതം കൈ കൂപ്പിയാണ് എല്ലാ വിശ്വാസ പ്രമാണങ്ങളെയും സ്വീകരിച്ചത് ..സംരക്ഷിച്ചത് .ആ ഭാരതത്തിന്റെ ആണിക്കല്ലിളക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചടികള്‍ ഉണ്ടാവും .ഭാരതീയ വിശ്വാസ പ്രകാരം അമ്മയ്ക്ക് ശാന്ത ഭാവം മാത്രമല്ല ...രൗദ്രതയും ഉണ്ടെന്നും അലിഅക്ബര്‍ ചൂണ്ടിക്കാട്ടുന്നു.
ലൈംഗിക പ്രശ്‌നങ്ങള്‍, ലൈംഗിക അരാജകത്വം, ഇതിനൊക്കെ ഒരു പരിധി വരെ ഇത് കാരണം സുന്നത്താണെന്നും അലിഅക്ബര്‍ പറയുന്നു. ഹോമോസെക്ഷല്‍സ് ഏറെയുള്ളതും ലിംഗ പരിശ്ചേതക്കാരിലെന്ന് ഒരു സര്‍വേ നടത്തിയാല്‍ പുറത്തു വരും. മതപരമായത് കൊണ്ട് ഇതെല്ലാം മൂടി വയ്ക്കപ്പെടുന്നു. ഇപ്പോഴും മനസ്സിലാവുന്നില്ല നിര്‍ബന്ധിതമല്ലാത്ത ഈ ചടങ്ങ് എന്തിനു വേണ്ടി. മദ്രസിലെ അധ്യാപകര്‍ കുട്ടികളെ പീഡിപ്പിക്കുന്നതിനെതിരെയും അലിഅക്ബര്‍ രംഗത്തെത്തിയിരുന്നു. താന്‍ പണ്ട് പീഡനത്തിനിരയായ കഥയും അദ്ദേഹം ഫെയിസ്ബുക്കിലൂടെ കുറിച്ചിരുന്നു.
https://www.facebook.com/Malayalivartha

























