Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു


സൈനികന്റെ ഞെട്ടിക്കുന്ന പോസ്റ്റ്.. എന്തോ അട്ടിമറി മണക്കുന്നില്ലേ??വെടിപ്പുര കത്താനായി സൾഫർ വല്ലതും അവിടെ ഇട്ടിട്ട് പോയതാണോ ? CBI അല്ലങ്കിൽ NIA അന്വേഷണം വേണം...


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...

ഷുഹൈബ് വധം; ആയുധം ഒളിപ്പിച്ച സഞ്ജയ് അറസ്റ്റില്‍, കോടതിയും പൊതുസമൂഹവും വിമര്‍ശനം രൂക്ഷമാക്കിയതോടെ പൊലീസ് ചാര്‍ജ്ജായി

01 MARCH 2018 12:35 PM IST
മലയാളി വാര്‍ത്ത

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വധിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. സി.പി.എം പ്രവര്‍ത്തകനും പാലയോട് സ്വദേശിയുമായ സഞ്ജയ് ആണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം ആയുധങ്ങള്‍ ഒളിപ്പിച്ചത് സഞ്ജയ് ആണെന്ന് പൊലീസ് പറയുന്നു. ഇതോടെ കേസില്‍ ഏഴ് പേര്‍ അറസ്റ്റിലായി. സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനായ ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ റിമാന്‍ഡിലാണ്.
ആക്രമണ സമയത്ത് ബോംബെറിഞ്ഞ ജിതിനെ മുഴക്കുന്ന് ക്ഷേത്രപരിസരത്ത് നിന്ന് കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. സ്‌ഫോടനത്തില്‍ ജിതിന്റെ മുഖത്തു പരുക്കേറ്റിട്ടുണ്ട്.

മുഴക്കുന്നിലെ ജിതിന്‍ (23), തില്ലങ്കേരി ആലയാട്ടെ പുതിയ പുരയില്‍ അന്‍വര്‍ സാദത്ത് (24), മീത്തലെ പാലയോട്ടെ മൂട്ടില്‍ വീട്ടില്‍ കെ.അഖില്‍ (24), തെരൂര്‍ പാലയോട്ടെ തയ്യുള്ള പുതിയ പുരയില്‍ ടി.കെ.അസ്‌കര്‍(25), തില്ലങ്കേരിയിലെ എം.വി.ആകാശ് (24), രജിന്‍രാജ്(23) എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇവര്‍ റിമാന്‍ഡിലാണ്.

പ്രതികള്‍ കൃത്യംനിര്‍വഹിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ചോര പുരണ്ട നിലയിലുള്ള മൂന്നു വാളുകള്‍ കാട് വെട്ടിത്തെളിക്കാന്‍ പോയവരാണ് കണ്ടത്. ഷുഹൈബിനെ വെട്ടി വീഴ്ത്തിയ എടയന്നൂര്‍ തെരൂരില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള വെള്ളപ്പറമ്പിലെ കശുമാവിന്‍തോട്ടത്തില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു വാളുകള്‍. ശാസ്ത്രീയ പരിശോധനയ്ക്ക് ആയുധങ്ങള്‍ വിധേയമാക്കി. പരിശോധനാ ഫലം വന്ന ശേഷമേ ഇവ കൊലപാതകത്തിന് ഉപയോഗിച്ചതാണോ എന്ന് വ്യക്തമാകൂ എന്ന്്് ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം പ്രതികരിച്ചു. 71 സെന്റീമീറ്റര്‍ നീളമുള്ള വാളുകള്‍ അടുത്തിടെ നിര്‍മിച്ചതാണെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

കസ്റ്റഡിയിലെടുത്ത രണ്ടാമത്തെ കാര്‍ ഫൊറന്‍സിക് വിഭാഗം പരിശോധിച്ചിരുന്നു. ഫെബ്രുവരി 15നു വെള്ളപ്പറമ്പിലെ ചെങ്കല്‍ക്വാറിക്കു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് ഒരു വാള്‍ പൊലീസ് കണ്ടെത്തിയിരുന്നു. 12നു രാവിലെ, അക്രമിസംഘത്തിന്റെ കയ്യില്‍ നിന്നു നഷ്ടപ്പെട്ടതാണ് ഈ വാളെന്ന് പൊലീസ് പറഞ്ഞിരുന്നു. അന്നേദിവസം അര്‍ധരാത്രിയോടെയാണു ഷുഹൈബ് കൊല്ലപ്പെടുന്നത്. ഷുഹൈബ് വധത്തില്‍ ആയുധങ്ങള്‍ കണ്ടെത്താത്തതിനെതിരെ കഴിഞ്ഞ ദിവസം കോടതി പൊലീസിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുഞ്ഞുങ്ങളുടെ പ്രിയ്യപ്പെട്ട ഡ്രൈവർ അങ്കിളും പോയി!! വാൽപ്പാറ അപകടം; ബസ് ഡ്രൈവർ നൗഷാദ് മരിച്ചു  (9 minutes ago)

തല വെട്ടിയാലും ജീവനിടുന്നു അവസാന മണിക്കൂറിൽ മാരക ട്വിസ്റ്റ്..പാക്കികൾ ചമ്മി നാറി..അവറ്റകളുടെ കരച്ചിൽ  (32 minutes ago)

ജെഇഇ അഡ്വാൻസ്ഡ് 2026-ന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും  (33 minutes ago)

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 98 ഡോളര്‍ കടന്നു  (44 minutes ago)

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (50 minutes ago)

രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു  (54 minutes ago)

മെട്രോ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലെ മഞ്ഞവരയിൽ ചവിട്ടിയാൽ ഇനി വിസിലിന് പകരം അലാം മുഴങ്ങും..  (1 hour ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 400 രൂപയുടെ ഇടിവ്  (1 hour ago)

Thrissur Ffireworks-Tragedy ഇത്തവണ തൃശൂർ പൂരമില്ല..?!  (2 hours ago)

സ്‌ഫോടനമുണ്ടായ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (2 hours ago)

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25 വയസ്സുകാരി മരണത്തിന് കീഴടങ്ങി  (2 hours ago)

മുണ്ടത്തിക്കോട് പടക്കനിർമ്മാണശാലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ നിർദേശം നൽകിയതായി തൃശൂർ എംപി സുരേഷ് ഗോപി  (2 hours ago)

റിയാദിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോഴിക്കോട് സ്വദേശി അന്തരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം എത്തിയ പ്രീ സ്‌കൂൾ വിദ്യാർഥി വെള്ളച്ചാലിൽ വീണു മരിച്ചു  (3 hours ago)

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്  (3 hours ago)

Malayali Vartha Recommends