Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു


സൈനികന്റെ ഞെട്ടിക്കുന്ന പോസ്റ്റ്.. എന്തോ അട്ടിമറി മണക്കുന്നില്ലേ??വെടിപ്പുര കത്താനായി സൾഫർ വല്ലതും അവിടെ ഇട്ടിട്ട് പോയതാണോ ? CBI അല്ലങ്കിൽ NIA അന്വേഷണം വേണം...


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...

കേരളത്തിലെ അമ്മമാർ ഇതുവരെ മുലയൂട്ടിരുന്നില്ലേ? ഈ ഫോട്ടോ ഷൂട്ടിലൂടെ ആ കുഞ്ഞിനെ വഞ്ചിക്കുകയല്ലേ ചെയ്യുന്നത്! തുറിച്ച് നോക്കരുത്, ഞങ്ങള്‍ക്ക് മുലയൂട്ടണമെന്ന കവര്‍ ഫോട്ടോയ്ക്ക് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ...

01 MARCH 2018 12:48 PM IST
മലയാളി വാര്‍ത്ത

മാതൃഭൂമിയുടെ വനിതാ പ്രസിദ്ധീകരണമായ ഗൃഹലക്ഷ്മിയുടെ കവര്‍ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ജിലു ജോസഫ് എന്ന് മോഡല്‍ മറച്ചുവയ്ക്കാതെ കുട്ടിയെ മുലയൂട്ടുന്ന ചിത്രമാണ് വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. തുറിച്ച് നോക്കരുത്, ഞങ്ങള്‍ക്ക് മുലയൂട്ടണം – കേരളത്തിലെ അമ്മമാര്‍ പറയുന്നു എന്ന് പറഞ്ഞുകൊണ്ട് ഒരു പ്രചാരണ കാംപെയിന് തന്നെ ഗൃഹലക്ഷ്മി തുടക്കം കുറിച്ചിരുന്നു. സമ്മിശ്ര പ്രതികരണങ്ങളാണ് ഗൃഹലക്ഷ്മിയുടെ കവര്‍ ഫോട്ടോയുമായി ബന്ധപ്പെട്ട് വരുന്നത്. അനുകൂലിച്ചും എതിര്‍ത്തും നിരവധി പ്രതികരണങ്ങലാണ് വരുന്നത്.

കവര്‍ചിത്രത്തില്‍ നല്‍കിയിരിക്കുന്ന കുഞ്ഞിന് മുലയൂട്ടുന്ന മോഡലിന്റെ ചിത്രത്തില്‍ അനാവൃതമായി നല്‍കിയിരിക്കുന്ന മാറിടത്തില്‍ പെയ്ന്റ് കൊണ്ടു മറച്ച രീതിയില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന ചിത്രത്തോടെയാണ് ഫേസ്ബുക്ക് പോസ്റ്റ്. ചിത്രത്തിലെ മോഡല്‍ വിവാഹിതയോ അമ്മയോ അല്ലെന്ന് മാസിക വ്യക്തമാക്കുന്നുമുണ്ട്.

മുലയൂട്ടുമ്പോൾ അമ്മയും കുഞ്ഞും തമ്മിൽ നടക്കുന്ന ഒരു സംസാരമുണ്ട് കണ്ണുകൾ കൊണ്ട് മൊഴിഞ്ഞു ഹൃദയം കൊണ്ട് കേൾക്കുന്ന അവർക്ക് മാത്രം മനസ്സിലാവുന്ന ഭാഷ .. തന്റെ കുഞ്ഞിന്റെ വയറു നിറയുമ്പോൾ അമ്മയുടെ ഉള്ളു നിറയുന്ന വികാരം അതറിയണമെങ്കിൽ ആണിനെ വെല്ലുവിളിക്കുന്ന പെണ്ണായല്ല തന്റെ കുഞ്ഞിന്റെ അമ്മയായി തന്നെ മുലയൂട്ടണം. മറച്ചു വെക്കേണ്ടെതെല്ലാം തുറന്നു വെച്ച് ആരെങ്കിലും തുറിച്ചു നോക്കുന്നുണ്ടോന്നു തുറിച്ചു നോക്കികൊണ്ടുള്ള ഒരുത്തിയുടെ മുലയൂട്ടൽ ഫോട്ടോ കണ്ടപ്പോൾ ചിരിയാണ് വരുന്നതെന്ന് തുടങ്ങി, നാലാൾ കൂടുന്നിടത്തു വെച്ച് പലപ്പോഴും ഞാൻ ഉൾപ്പടെയുള്ള അമ്മമാർ പാല് കൊടുക്കാറുണ്ട് ഒരാളുപോലും തുറിച്ചു നോക്കുന്നതോ വെള്ളമിറക്കുന്നതോ കണ്ടിട്ടില്ല.

നിർത്താത്തയുള്ള കുഞ്ഞിന്റെ കരച്ചലിൽ പലപ്പോഴും കേട്ട്നിൽക്കുന്ന ആണുങ്ങൾ ഉൾപ്പടെ ഉള്ളവർ നിർദ്ദേശിക്കാറുണ്ട് കുഞ്ഞിന് പാല് കൊടുക്കൂ എന്ന് . എല്ലാം തുറന്നു വെച്ചുള്ള മുകളിലെ മുലയൂട്ടലിൽ തുറിച്ചു നോക്കരുതെന്നു പറഞ്ഞിട്ടും പെണ്ണായ ഞാൻ പോലും തുറിച്ചു തന്നെ നോക്കി ഇനിയും നോക്കും, ആ കുഞ്ഞിന്റെ നിഷ്കളങ്കതയിലേക്കല്ല നിന്റെ നഗ്‌ന മേനിയിലേക്ക് തന്നെ എന്ന തരത്തിലുള്ള കമന്റുകൾ കൊണ്ട് ഒരുപാട് അമ്മമാർ മുലയൂട്ടൽ പോസ്റ്ററിനെതിരെ പ്രതികരിക്കുന്നുണ്ട്.

മാറ്റത്തിലേക്കുള്ള ചുവടുവെപ്പായാണ് ഭൂരിപക്ഷമാളുകളും ഗൃഹലക്ഷ്മിയുടെ കവറിനെ കാണുന്നത്. എന്നാല്‍, നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയ, വെളുത്ത മോഡലിനെ കവര്‍ ഗേളായ ചിത്രീകരിച്ചതിന് പിന്നില്‍ സവര്‍ണ്ണ മനോഭാവമാണെന്നും സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാര്‍ പറയുന്നു.

മോഡലിനെ വച്ചുകൊണ്ട് മാതൃഭൂമി നടത്തുന്ന ക്യാംപെയ്ന്‍ കേവലം കച്ചവടതന്ത്രമാണെന്നും അതൊരിക്കലും മുലയൂട്ടലിനെയും മാതൃത്വത്തെയും മഹത്വവത്കരിക്കുന്നതല്ലെന്നുമാണ് സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ച.

മുലയൂട്ടുന്ന അമ്മാമാരെ ആരും തുറിച്ചു നോക്കാറില്ലെന്നും കവര്‍ വാരിക വിറ്റു പോകാനുള്ള ഗൃഹലക്ഷ്മിയുടെ തന്ത്രമാണെന്നുമാണ് ചിലര്‍ ആരോപിക്കുന്നത്. ‘കുഞ്ഞിനെ മുലയൂട്ടുന്ന അമ്മയെ കാണുമ്പോള്‍ പുരുഷന്‍മാര്‍ക്ക് കാമഭ്രാന്തിളകുമെന്നു പറയുന്ന മാതൃഭൂമിയുടെ കച്ചവടതന്ത്രം എത്ര മ്ലേച്ചമാണ്. ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചയാണ് അമ്മമടിത്തട്ടിലിരുന്ന് കുഞ്ഞിന് മുലയൂട്ടുന്ന കാഴ്ച. ആദരവോടെയല്ലാതെ അനാവശ്യമായ ഒരു നോട്ടവും ഒരമ്മയുടെ വയറ്റില്‍ നിന്ന പിറന്നു വീണ ഒരുത്തനും കാണിക്കില്ല.’ എന്നും ആളുകള്‍ ആരോപിക്കുന്നു.

ഗൃഹലക്ഷ്മിയുടെ പുതിയ ലക്കം കവറിലെ അമ്മ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെടേണ്ടത് തന്നെയാണ്. എന്നാല്‍ വിവാഹിത അല്ലാത്ത ഒരു സ്ത്രീ തന്റെതല്ലാത്ത മറ്റൊരു കുഞ്ഞിനെ മുല ഊട്ടുന്ന ചിത്രത്തില്‍ ഏതു രീതിയില്‍ ആണ് മാതൃത്വവും പുരോഗമനവാദവും എഴുതപ്പെടുന്നത്? ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ ലക്ഷ്മി ശങ്കറിന്റെ പോസ്റ്റില്‍ ഉന്നയിക്കുന്ന പ്രധാന ചോദ്യമിതാണ്. കുഞ്ഞിനെ മുലയൂട്ടുന്ന അമ്മമാരുടെ ഒട്ടേറെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വന്നിട്ടുണ്ട്. സിനിമാ നടി കസ്തൂരിയും കായിക താരം സെറീന വില്യംസും അവരുടെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ മൂലയൂട്ടുന്ന അമ്മയുടേതല്ല ഒരു മോഡലിന്റെ ചേഷ്ടകളേ ഗൃഹലക്ഷ്മിയുടെ കവറിലുള്ളുവെന്നാണ് വിമര്‍ശനം.

വെറുമൊരു വില്‍പ്പനചരക്കായി മുലയൂട്ടുന്ന അമ്മമാരെ മാറ്റാനും,കേരളത്തിലെ എല്ലാ പുരുഷമാരും വികാരഭ്രാന്തമാരാണെന്ന് വരുത്തിതീര്‍ക്കാനുമുള്ള വെറുമൊരു ‘നെഗറ്റീവ് ഇമേജ്’ മാത്രമാണ് ഇതെന്നാണ് മറ്റൊരു വിമര്‍ശനം. കൂടാതെ മുലയൂട്ടുന്ന അമ്മമാരെ എന്നും ബഹുമാനിക്കാന്‍ കേരളത്തിലെ ആണുങ്ങള്‍ക്ക് അറിയാമെന്നും വിമര്‍ശകര്‍ പറയുന്നു.

കേരളത്തിലെ അമ്മമാർ ഇതുവരെ മുലയൂട്ടിരുന്നില്ലേ? ആരും അത് തുറിച്ചുനോക്കിയിരുന്നില്ല... അത്തരം സംസ്കാരത്തിലൂടെയല്ല നമ്മൾ വളർന്നത്. ഈ മോഡൽ കൈയിൽ  പിടിച്ചിരിക്കുന്ന കൈകുഞ്ഞ് ഈ പൊസിഷനിൽ ഇരിക്കുമ്പോൾ സ്വാഭാവികമായും ആഗ്രഹിക്കുന്നത് മുലപ്പാൽ തന്നെയായിരിക്കും. ഈ ഫോട്ടോ ഷൂട്ടിലൂടെ ആ കുഞ്ഞിനെ വഞ്ചിക്കുകയല്ലേ ചെയ്യുന്നത്! കേരളത്തിലെ അമ്മമാർ ബ്ലൗസ് ഇത്രയും ഓപ്പൺ ചെയ്തു മുലപ്പാൽ കൊടുക്കുന്നവരല്ലെന്നും, ഏതു സാഹചര്യത്തിലായിരുന്നാലും മുലപ്പാൽ കൊടുക്കണമെന്ന ഉദാത്തമായ ആവശ്യമാണ് ഇതിലൂടെ കാണിക്കുന്നത്.. പക്ഷെ എന്ത് കൊണ്ട് തെരുവോരങ്ങളിലെ അമ്മമാരേ ഇതിന് കണ്ടെത്തിയില്ല? അങ്ങനെയായിരുന്നെങ്കിൽ ഈ ചിത്രത്തിന് ഒരു സത്യമുണ്ടാകുമായിരുന്നുവെന്ന് കേരളത്തിലെ യുവാക്കളും തുറന്നടിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുഞ്ഞുങ്ങളുടെ പ്രിയ്യപ്പെട്ട ഡ്രൈവർ അങ്കിളും പോയി!! വാൽപ്പാറ അപകടം; ബസ് ഡ്രൈവർ നൗഷാദ് മരിച്ചു  (9 minutes ago)

തല വെട്ടിയാലും ജീവനിടുന്നു അവസാന മണിക്കൂറിൽ മാരക ട്വിസ്റ്റ്..പാക്കികൾ ചമ്മി നാറി..അവറ്റകളുടെ കരച്ചിൽ  (32 minutes ago)

ജെഇഇ അഡ്വാൻസ്ഡ് 2026-ന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും  (33 minutes ago)

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 98 ഡോളര്‍ കടന്നു  (44 minutes ago)

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (50 minutes ago)

രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു  (54 minutes ago)

മെട്രോ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലെ മഞ്ഞവരയിൽ ചവിട്ടിയാൽ ഇനി വിസിലിന് പകരം അലാം മുഴങ്ങും..  (1 hour ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 400 രൂപയുടെ ഇടിവ്  (1 hour ago)

Thrissur Ffireworks-Tragedy ഇത്തവണ തൃശൂർ പൂരമില്ല..?!  (2 hours ago)

സ്‌ഫോടനമുണ്ടായ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (2 hours ago)

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25 വയസ്സുകാരി മരണത്തിന് കീഴടങ്ങി  (2 hours ago)

മുണ്ടത്തിക്കോട് പടക്കനിർമ്മാണശാലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ നിർദേശം നൽകിയതായി തൃശൂർ എംപി സുരേഷ് ഗോപി  (2 hours ago)

റിയാദിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോഴിക്കോട് സ്വദേശി അന്തരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം എത്തിയ പ്രീ സ്‌കൂൾ വിദ്യാർഥി വെള്ളച്ചാലിൽ വീണു മരിച്ചു  (3 hours ago)

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്  (3 hours ago)

Malayali Vartha Recommends