ചെങ്ങന്നൂരിൽ ബിജെപി തോറ്റാൽ കുമ്മനത്തിന്റെയും കോൺഗ്രസ് തോറ്റാൽ ചെന്നിത്തലയുടെയും കസേരകൾ തെറിക്കും... അന്ത്യശാസനവുമായി അമിത്ഷായും രാഹുലും

ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പിൽ ജയിച്ചിരിക്കണമെന്ന് കുമ്മനത്തോട് അമിത് ഷായും ചെന്നിത്തലയോട് രാഹുലും. ചെങ്ങന്നൂരിൽ ബിജെപി തോറ്റാൽ കുമ്മനത്തിന്റെയും കോൺഗ്രസ് തോറ്റാൽ ചെന്നിത്തലയുടെയും കസേരകൾ തെറിക്കും. തെരഞ്ഞടുപ്പ് പ്രചരണത്തിനായി നരേന്ദ്ര മോദിയും അമിത് ഷായും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾ ചെങ്ങന്നൂരിലെത്തും.
പി എസ് ശ്രീധരൻ പിള്ളയെ സ്ഥാനാർത്ഥിയാക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. ശ്രീധരൻപിള്ളയെയാണ് ബി ജെ പി പ്രാദേശിക നേത്യത്വം അനുകൂലിക്കുന്നത്. നേരത്തെ ശ്രീധരൻപിള്ളക്ക് 43000 വോട്ട് ലഭിച്ച മണ്ഡലമാണ് ചെങ്ങന്നൂർ. കഴിഞ്ഞ തവണ തലനാരിഴ വ്യത്യാസത്തിലാണ് ശ്രീധരൻ പിള്ള തോറ്റത്.
എം.മുരളി കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്നാണ് കരുതുന്നത്. മുരളി ദീർഘകാലം മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചു. 20 വർഷം അദ്ദേഹം മാവേലിക്കരയെ പ്രതിനിധീകരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണനെ തെരഞ്ഞടുപ്പ് ചുമതല ഏൽപ്പിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. കഴിത്ത നിയമസഭാ തെരഞ്ഞടുപ്പിൽ കോൺഗ്രസ് തോറ്റത് അവരെ അത്ഭുതപ്പെടുത്തിയിരുന്നു.
സി പി എമ്മിന്റയും ബിജെപിയുടെയും നിർണായക യോഗങ്ങൾ വ്യാഴാഴ്ച നടക്കുന്ന പശ്ചാത്തലത്തിൽ മുന്നണികൾ ആശങ്കയിലാണ്. കോടിയേരിയും കുമ്മനവും ഉൾപ്പെടെയുള്ള നേതാക്കൾ ചെങ്ങന്നൂർ തെരഞ്ഞടുപ്പിൽ നേരിട്ട് രംഗത്തുണ്ട്.
സി പി എമ്മിനെ സംബന്ധിച്ചടത്തോളം ചെങ്ങന്നൂരിലെ ജയം വാട്ടർ ലൂവാണ്. പാർട്ടി തോറ്റാൽ അത് സർക്കാരിന് എതിരായ വിധിയെഴുത്തായി മാറും. അങ്ങനെയൊരു വിധിയെഴുത്തുണ്ടായാൽ പിണറായിയുടെ കാര്യം പ്രതിസന്ധിയിലാകും. അദ്ദേഹത്തിന്റെ മസിൽ കുറയും. സി പി എമ്മിലെ പല പ്രമുഖർക്കും പാർട്ടി ചെങ്ങന്നൂരിൽ തോൽക്കണമെന്നുണ്ട്.
സി പി എം തോൽപ്പിക്കാൻ സി പി ഐ യും രംഗത്തുണ്ട്. കെ എം മാണിയെ സി പി എം പ്രീണിപ്പിക്കുന്നതാണ് കാരണം. കേരള കോൺഗ്രസ് മാണിയുടെ പിന്തുണ സി പി എം സ്വീകരിക്കുകയാണെങ്കിൽ സി പി ഐ, സി പി എമ്മിനെ വരും. കേരള കോൺഗ്രസ് മാണിയുടെ പിന്തുണ ലഭിച്ചതുകൊണ്ടാണ് തോറ്റതെന്ന് വരുത്തി തീർക്കാനായിരിക്കും സി പി ഐ യുടെ ശ്രമം.
സി പി എം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ പേരാണ് പരിഗണിക്കുന്നത്. നായർ സമുദായംഗങ്ങളായ കോൺഗ്രസ്, ബിജെപി സ്ഥാനാർത്ഥികൾക്കെതിരെ ക്രൈസ്തവ സമുദായംഗമായ വ്യക്തിയെ മത്സരിപ്പിച്ചാൽ ജയിക്കാൻ സാധ്യതയുണ്ടെന്നാണ് സി പി എം കരുതുന്നത്. ചെങ്ങന്നൂരിൽ ക്രൈസ്തവർക്ക് മുൻഗണനയുണ്ട്. കോടിയേരിയുടെ സാന്നിധ്യത്തിലാണ് യോഗം നടക്കുന്നത്. സി പി എമ്മിലെ പ്രാദേശിക നേതാക്കളെയും കോടിയേരി കാണുന്നുണ്ട്. എങ്ങനെയെങ്കിലും പാർട്ടിയെ ജയിപ്പിക്കാനാണ് സി പി എം നീങ്ങുന്നത്.
https://www.facebook.com/Malayalivartha

























