ന്യൂനമര്‍ദ്ദം അതിതീവ്രമാകുമെന്ന് കുസാറ്റ് റഡാര്‍... കേരള തീരപ്രദേശത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യത; കേരള തീരത്ത് ജാഗ്രത പാലിക്കണമെന്നും കുസാറ്റ് റഡാര്‍ മുന്നറിയിപ്പ് നല്‍കി

കന്യാകുമാരി ഭാഗത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടു വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്നതായി കുസാറ്റ് റഡാര്‍ കേന്ദ്രം.നിലവില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. അത് 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യൂനമര്‍ദ്ദമാകമെന്നും കേരള തീരത്ത് ജാഗ്രത പാലിക്കണമെന്നും കുസാറ്റ് റഡാര്‍ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ.മനോജ് പറഞ്ഞു. ചുഴലിക്കാറ്റായി മാറാന്‍ നേരിയ സാധ്യതയുണ്ട്. തിരമാലകള്‍ ഒരു മീറ്റര്‍ വരെ ഉയര്‍ന്നേക്കാം. കാറ്റിന്റെ വേഗത 40 മുതല്‍ 60 കിലോമീറ്റര്‍ വരെ ആകാനും സാധ്യതയുണ്ട്.അതേസമയം, കേരള തീരപ്രദേശത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കി.
അടിയന്തരഘട്ടം നേരിടാന്‍ തയാറാകണമെന്ന് വൈദ്യുതി ബോര്‍ഡിനും നിര്‍ദേശമുണ്ട്. എല്ലാ തീരദേശമേഖലകളിലും ദുരിതാശ്വാസകേന്ദ്രങ്ങള്‍ തയാറാക്കാനും ഇവയുടെ താക്കോല്‍ തഹസില്‍ദാര്‍മാരുടെ കൈയില്‍ സൂക്ഷിക്കാനും യോഗത്തില്‍ തീരുമാനമായി. തീരദേശ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 15 വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കും. പരീക്ഷ നടക്കുന്ന ഹാളുകളെ പുനരധിവാസകേന്ദ്രങ്ങളായി പരിഗണിക്കരുതെന്നും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരന്തരം നിരീക്ഷിക്കാന്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും ചീഫ് സെക്രട്ടറി പോള്‍ ആന്റണി നിര്‍ദേശം നല്‍കി. യോഗത്തില്‍ പൊലീസ് മേധാവിയും ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ചും കടലില്‍ പോയ 50 ബോട്ടുകളെ ചൊവ്വാഴ്ച കോസ്റ്റ് ഗാര്‍ഡിന്റെയും വ്യോമസേനയുടെയും സഹായത്തോടെ ലക്ഷദ്വീപില്‍ അടുപ്പിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. അടിയന്തരസാഹചര്യം നേരിടാന്‍ കേരളതീരത്ത് കോസ്റ്റ് ഗാര്‍ഡ് നാല് കപ്പലുകള്‍ വിന്യസിച്ചു. എല്ലാതരത്തിലും പൂര്‍ണ സജ്ജമാണെന്ന് ദക്ഷിണ കമാന്‍ഡും വ്യക്തമാക്കി. അവധിയില്‍ പ്രവേശിച്ച അഗ്‌നിശമനസേന ഉദ്യോഗസ്ഥരും ജീവനക്കാരും നിലവിലെ സ്ഥിതി കണക്കിലെടുത്ത് അവധി റദ്ദാക്കി തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് ഫയര്‍ഫോഴ്‌സ് മേധാവി ടോമിന്‍ ജെ. തച്ചങ്കരി ഉത്തരവിട്ടു.
https://www.facebook.com/Malayalivartha
























