രാജാക്കാട് വിശ്വകര്‍മ്മ സഭ ശാഖാ ആസ്ഥാനത്തെച്ചൊല്ലി തര്‍ക്കം; സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ശാഖകള്‍ പിടിച്ചടക്കുവാന്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടം ശക്തമാകുന്നു

ഇടുക്കി രാജാക്കാട് കേരള വിശ്വകര്‍മ്മ സഭ രണ്ടായി പിളര്‍ന്നതോടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ശാഖകള്‍ പിടിച്ചടക്കുവാന്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടം ശക്തമാകുന്നു. രാജാക്കാട്ടില്‍ ശാഖാ ആസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. വിശ്വകര്‍മ്മ സഭ സംസ്ഥാന നേതൃത്വത്തിലെ പി.ആര്‍ ദേവദാസ് വിഭാഗവും ആചാരിവിജയന്‍ വിഭാഗവും തമ്മിലുണ്ടായ വിഭാഗീയതയെ തുടര്‍ന്ന് സംഘടന രണ്ടായി പിളര്‍ന്നിരുന്നു.
തുടര്‍ന്ന് ഇരുവിഭാഗവും കോടതിയെ സമീപിക്കുകയും സംഘടനയുടെ ഔദ്യോഗിക അവകാശം പി.ആര്‍ ദേവദാസ് വിഭാഗത്തിന് അനുകൂലമായി ഹൈക്കോടതി ഉത്തരവിറക്കുകയും, പിന്നീട് സുപ്രീംകോടതി ഇത് ശരിവയ്ക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ആചാരിവിജയന്‍ വിഭാഗം കോടതിയില്‍ നിന്നും ഇന്‍ജക്ഷന്‍ ഓഡര്‍ വാങ്ങുകയും ചെയ്തു.
മെയ് 25 വരെ ഇത് നിലനില്‍ക്കുന്നതുമാണ്. ഇതിനിടയിലാണ് ആചാരി വിജയന്‍ വിഭാഗത്തിലെ ആളുകളെത്തി രാവിലെ ഓഫീസ് തുറന്ന് അകത്തുകടന്നത്. ഇതോടെ മറുവിഭാഗം ആളുകളും സംഘടിച്ചെത്തുകയും ഇരുവിഭാഗങ്ങള്‍ തമ്മില്‍ ആരംഭിച്ച വാക്കുതര്‍ക്കം കയ്യാങ്കളിയിലേയ്ക്ക് നീങ്ങുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് എത്തി ഇരുവിഭാഗവുമായി ചര്‍ച്ച നടത്തുകയും, കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ഓഫീസ് പൂട്ടുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് മൂന്നാര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഇരുവിഭാഗത്തെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. സംഘടനയുടെ ഔദ്യോഗികമായ അവകാശം പി.ആര്‍ ദേവദാസ്സിന് ലഭിച്ചതോടെ ആസ്ഥാന മന്ദിരത്തിന്റെ അവകാശവും ഈ വിഭാഗത്തിനാണ്. സംസ്ഥാനത്തെ മുഴുവന്‍ ശാഖകളും പിടിച്ചെടുക്കുന്നതിനും വേണ്ടിയുള്ള നീക്കവും നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാനത്താകമാനം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടം ശക്തമാകുവാനും വലിയ സംഘര്‍ഷങ്ങള്‍ സാധ്യതയുണ്ടെന്നും പൊലീസിന്റെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതായും സൂചനയുണ്ട്.
https://www.facebook.com/Malayalivartha

























