Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ആറുവർഷം ഒരുമിച്ച് ജീവിച്ചിട്ടും ജീതുവിന്റെ സ്നേഹം മനസിലാക്കാൻ വിരാജുവിന്‌ കഴിഞ്ഞില്ല... കുഞ്ഞുങ്ങളുണ്ടാകാത്തത് തന്റെ കുറ്റം എന്ന പറഞ്ഞ് നിരന്തര കലഹവും ക്രൂരമായ പീഡനവും; ഇരുവരും പിണങ്ങി താമസിക്കുമ്പോഴും വിരാജുവിന്റെ ഉള്ളിൽ വൈരാഗ്യം നീറിപുകഞ്ഞു... ഗൂഢാലോചനയുടെ ഫലമായി ജീതുവിനേയും അച്ഛനേയും സ്ഥലത്തേക്ക് തന്ത്രപരമായി വളിച്ചു വരുത്തി; പ്രിയതമയുടെ ഉയിരെടുക്കാൻ കൂട്ടുനിന്നത് സ്ത്രീ ശാക്തീകരണ പ്രസ്ഥാനത്തെ നേതാക്കൾ

02 MAY 2018 09:26 AM IST
മലയാളി വാര്‍ത്ത

തൃശൂർ വെള്ളിക്കുളങ്ങരയിൽ ദളിത് യുവതിയെ ഭർത്താവ് പെട്രോൾ ഒഴിച്ച ശേഷം ജീവനോടെ ചുട്ടു കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃശൂർ ചെങ്ങാലൂരിലാണു ജനക്കൂട്ടം നോക്കിനിൽക്കെ ദലിത് യുവതിയെ ഭർത്താവ് പെട്രോളൊഴിച്ചു കത്തിച്ചത്. തൃശൂർ ചെങ്ങാലൂർ സ്വദേശി വിരാജും വെള്ളിക്കുളങ്ങര സ്വദേശിനി ജീതുവും ആറുവർഷമായി ദമ്പതികളായിരുന്നു.

എന്നാൽ ഇരുവരും പിണങ്ങി. ഇതിന്റെ വൈരാഗ്യം തീർക്കാനായിരുന്നു കൊല. ഇതിനായി ജീതുവിനേയും അച്ഛനേയും സ്ഥലത്തേക്ക് തന്ത്രപരമായി വളിച്ചു വരുത്തുകയായിരുന്നു. ഈ ഗൂഢാലോചനയിലാണ് കുടുംബശ്രീക്കാർ പങ്കാളികൾ ആയത്. ക്രൂരത കാട്ടിയ ഭർത്താവിനെ തടയാനോ പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ എത്തിക്കാനോ ജനക്കൂട്ടം തയാറായില്ല. നാടുവിട്ട ഭർത്താവിനായി പൊലീസിന്റെ തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു സംഭവം. മകളെ രക്ഷിക്കണമെന്നു യാചിച്ചിട്ടും ആരും സഹായിച്ചില്ലെന്നു ജീതുവിന്റെ അച്ഛൻ ജനാർദനനും പറയുന്നു. ജീതുവിനെ തീകൊളുത്തി കൊല്ലാൻ കൂട്ടുനിന്നത് കുടുംബശ്രീ പ്രവർത്തകരെന്ന് സൂചന ഉണ്ടെങ്കിലും ഇവരെ ആരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. 

പഞ്ചായത്തംഗം ഉൾപ്പെടെ നാട്ടുകാർ കാഴ്ചക്കാരായി. പൊള്ളലേറ്റ ജീതുവിനെ ഓട്ടോറിക്ഷയിൽ കയറ്റാൻപോലും ആരും ശ്രമിച്ചില്ല. പ്രതി വിരാജിന്റെ സഹോദരൻ ഭീഷണിപ്പെടുത്തിയെന്നും ജനാർദനൻ പറഞ്ഞു. ഇതെല്ലാം ഗൂഢാലോചനയ്ക്ക് തെളിവാണ്. എന്നാൽ ഇത്തരത്തിൽ കേസ് അന്വേഷിക്കാൻ പൊലീസ് തയ്യാറാകുന്നില്ല. വിരാജും ജീതുവും ആറുവർഷമായി ദമ്പതികളായിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾമൂലം ഇരുവരും സംയുക്തമായി വിവാഹമോചനത്തിനു തയാറായി. ഭർത്താവിന്റെ വീടിനടുത്തുള്ള കുടുംബശ്രീയിൽനിന്ന് ജീതു വായ്പയെടുത്തിരുന്നു. വായ്പ കുടിശിക തീർക്കാൻ നേരിട്ടു വരാൻ കുടുംബശ്രീ പ്രവർത്തകർ ആവശ്യപ്പെട്ടു.

അച്ഛനോടൊപ്പം ജീതു ഓട്ടോറിക്ഷയിൽ എത്തി. ഇതിനിടെയാണ് സംഭവം നടക്കുന്നത്. കാര്യങ്ങൾ സംസാരിക്കുന്നതിനിടെ സ്ഥലത്തെത്തിയ വിരാജ് പെട്രോൾ ഒഴിച്ച് ജീതുവിനെ തീകൊളുത്തി. ഇതിൽ നിന്ന് വിരാജിന് ഇവിടേക്ക് ജിത്തു എത്തുന്ന കാര്യം കുടുംബശ്രീക്കാർ തന്നെ ചോർത്തി നൽകിയെന്ന് വ്യക്തമാണ്. ജീത്തുവിനെ കൊല്ലാൻ പെട്രോളും കരുതിയാണ് വിരാജ് എത്തിയത്. ഇതും പലർക്കും അറിയാമായിരുന്നു. പെട്രോൾ ഒഴിക്കുമ്പോഴും തടയാൻ ആരും തയ്യാറായില്ല. ഇതെല്ലാമായിട്ടും കുടുംബശ്രീക്കാരെ കേസിൽ പ്രതിചേർക്കാൻ പൊലീസ് തയ്യാറല്ല. രാഷ്ട്രീയ ഇടപെടലാണ് ഇതിന് കാരണം. വിരാജിലേക്ക് മാത്രം അന്വേഷണം ഒതുക്കാനാണ് നീക്കം. ഇതിനെതിരെ പ്രതിഷേധം വ്യാപകമാണ്.

അടുത്തുണ്ടായിരുന്ന അച്ഛൻ തടയാൻ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ജീതുവിനെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോകാൻ ആരും സഹായിച്ചില്ല ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് മുളങ്കുന്നത്തുക്കാവ് മെഡിക്കൽ കോളജിലേയ്ക്കു മാറ്റി. ചികിൽസയിലിരിക്കെ കഴിഞ്ഞദിവസം മരിച്ചു. സംഭവത്തെക്കുറിച്ചു ജീതു മജിസ്‌ട്രേറ്റിനു മുൻപാകെ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിനു ദൃക്‌സാക്ഷിയായ അച്ഛൻ ജനാർദനൻ മാനസികമായി തകർന്ന അവസ്ഥയിലാണ്. പലിശ കയറിയാണു കടം കുമിഞ്ഞത്. ഒന്നും ഇല്ലാത്തവരാണു ഞങ്ങൾ. ഒരു ജനപ്രതിനിധിയാണ് അവളെ പലപ്പോഴും ഭീഷണിപ്പെടുത്തിയത്. പെട്രോൾ ഒഴിച്ചപ്പോൾ എന്റെ മോൾ ഓടി. ഞാൻ അപ്പോൾ കുറച്ചപ്പുറത്തു സംസാരിച്ചു നിൽക്കുകയായിരുന്നു. അയാൾ പിന്നാലെ ഓടി ലൈറ്റർ കൊണ്ടു തീകൊളുത്തി.

എന്റെ മോള് നിന്നുകത്തുകയായിരുന്നു. ആരും സഹായിച്ചില്ല. ആരോ ഒരാൾ കുറച്ചു വെള്ളം ഒഴിച്ചു. വാർഡ് മെമ്പറടക്കം അവിടെ ഉണ്ടായിരുന്നു. ഞങ്ങളെ വിളിച്ചുവരുത്തിയതാണ് എന്നോർക്കണം ജനാർദനൻ വിങ്ങലോടെ പറഞ്ഞു. അതിനിടെ ജീതുവിനെ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന സംഭവത്തിൽ കാഴ്ചക്കാരായി നിന്നിട്ടില്ലെന്ന് പഞ്ചായത്തംഗം വ്യക്തമാക്കി.

പെട്ടെന്നൊരാൾ കൺമുന്നിൽ വെന്തുമരിക്കുന്നതു കണ്ടപ്പോൾ കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളെല്ലാം പകച്ചുപോയെന്ന് ദൃക്‌സാക്ഷികൂടിയായ പുതുക്കാട് പഞ്ചായത്തംഗം ഗീത സുകുമാരൻ പറഞ്ഞു. ഭൂരിഭാഗം പേരും സ്ത്രീകളായിരുന്നു. പെട്രോൾ ഒഴിച്ച ഉടനെ ജീതു ഓടിയെന്നും വിരാജ് പുറകെ പാഞ്ഞുവെന്നും ഇവർ പറയുന്നു. ഒരാൾ ജീവനോടെ വെന്തുരുകുന്നത് കണ്ടപ്പോൾ ഒരു സ്ത്രീ കുഴഞ്ഞുവീണു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (23 minutes ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (36 minutes ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (41 minutes ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (49 minutes ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (1 hour ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (1 hour ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (2 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (2 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (2 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (2 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (3 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (3 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (3 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (3 hours ago)

Malayali Vartha Recommends