ലോകബാങ്കിന്റെ സഹകരണത്തോടെ ഇടുക്കി കൊന്നത്തടി ഗ്രാമപഞ്ചായത്തിന് സ്വന്തമായി ആയുർവേദ ആശുപത്രി

കൊന്നത്തടി ഗ്രാമപഞ്ചായത്തിൽ പണിക്കൻകുടിയിൽ പുതുതായി നിർമാണം പൂർത്തീകരിച്ച ആയുർവേദ ആശുപത്രി മന്ദിരത്തിന്റെ ഉദ്ഘാടനം വൈദുതി വകുപ്പ് മന്ത്രി എം എം മണി നിർവഹിച്ചു . ഇടുക്കി എം എൽ എ റോഷി അഗസ്റ്റിൻ യോഗത്തിൽ അധ്യക്ഷനായിരുന്നു .
ലോകബാങ്കിന്റെ സഹകരണത്തോടെ കൊന്നത്തടി ഗ്രാമപഞ്ചായത്തിൽ നിർമാണം പൂർത്തീകരിച്ച ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെ ഉൽഘടനം നടന്നു . പണിക്കൻകുടി അടക്കമുണ്ടയിൽ കുഞ്ഞുമോൻ സൗജന്യമായി നൽകിയ ഇരുപതു സെന്റ് സ്ഥലത്താണ് ആശുപത്രി നിർമ്മിച്ചത് . വർഷങ്ങളായി പണിക്കൻകുടി ടൗണിൽ വാടക കെട്ടിടത്തിലാണ് ആയുർവേദ ആശുപത്രി പ്രവർത്തിച്ചു വന്നിരുന്നത് . പഞ്ചായത്തു ഭരണസമിതിയുടെ നേതൃത്വത്തിൽ മുഴുവൻ മെമ്പർമാരുടെയും സഹകരണത്തോടെ നാലുമാസത്തിനകം കെട്ടിടത്തിന്റെ നിർമാണവും പൂർത്തീകരിച്ചു.
ഗ്രാമപഞ്ചായത്തിലുണ്ടായ ഭരണമാറ്റവും , ഗ്രൂപ്പുകളിയും മൂലം ആശുപത്രികെട്ടിടത്തിന്റെ ഉദ്ഘാടനം വൈകുകയായിരുന്നു . ഉദ്ഘാടന യോഗത്തിൽ ഇടുക്കി എം എൽ എ റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു . വൈദുതി വകുപ്പ് മന്ത്രി എം എം മണി ഉൽഘടനം നിർവഹിച്ചു . പുതിയ ഡോക്ടർമാരെയും , നഴ്സുമാരെയും നിയമിക്കുക , പുതിയ ആശുപത്രികളുണ്ടാവുക , പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ നിലവാരം ഉയർത്തുക മെഡിക്കൽ കോളേജ് മുതൽ എല്ലാ തലത്തിലുമുള്ള ആശുപത്രികളുടെയും പ്രവർത്തനം കാര്യക്ഷമമാക്കുക ഇവയെല്ലാം ഗവണ്മെന്റിന്റെ നയമാണെന്നും അതിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചു വരികയാണെന്നും എം എം മണി പറഞ്ഞു.
ജില്ലാപഞ്ചായത് അംഗം നോബിൾ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി . ആശുപത്രിക്കു സ്ഥലം സൗജന്യമായി നൽകിയ കുഞ്ഞുമോൻ അടക്കമുണ്ടയിലിനെ മന്ത്രി പൊന്നാടയണിയിച്ചു ആദരിച്ചു . .കൊന്നത്തടി ഗ്രാമപഞ്ചായത് പ്രസിഡന്റ് ജോർജ് ജോസഫ് , വൈസ് പ്രസിഡണ്ട് ഡോണ സാൻ റ്റു , അടിമാലി ബ്ലോക്ക് പഞ്ചായത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി കെ പ്രസാദ് , ബ്ലോക്ക് പഞ്ചായത് അംഗം ടി പി മൽക്കാ, സിന്ധു ഷാജി , ഗ്രാമപഞ്ചായത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എൻ എം ജോസ് ജയാ വിജയൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
https://www.facebook.com/Malayalivartha

























