ഇടുക്കി മൂന്നാറിലെക്ക് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് മാലിന്യം; കുന്നുകൂടുന്ന മാലിന്യങ്ങൾ പരിസ്ഥിതി പ്രശ്നങ്ങൾക്കും പകർച്ച വ്യാധികൾക്കും കാരണമാകുന്നു

ഇടുക്കി മൂന്നാറിൽ പഞ്ചായത്ത് ശേഖരിക്കുന്ന ടണ്‍കണക്കിന് മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സംവിധാനങ്ങളില്ല. മാലിന്യങ്ങള്‍ കുന്നുകൂടിക്കിടന്ന് ചീഞ്ഞളിയുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ പകരുന്നതിനും കാരണമാകുന്നു. പഞ്ചായത്തിന്റെ അധീനതയില്‍ നല്ലതണ്ണി കല്ലാറില്‍ പ്രവര്‍ത്തിച്ചിരുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് വര്‍ഷങ്ങള്‍ക്കുമുന്‍പ് കേടായതിനെ തുടര്‍ന്നാണ് സംസ്‌കരണത്തിന് വഴിയടഞ്ഞത്.
റിസോര്‍ട്ടുകള്‍, ഇറച്ചിക്കടകള്‍, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ദിവസേന ഏഴുമുതല്‍ പത്തുടണ്‍വരെ മാലിന്യങ്ങളാണ് പഞ്ചായത്ത് ശേഖരിക്കുന്നത്. എന്നാല്‍, പ്ലാന്റ് കേടായതോടെ കല്ലാറ്റില്‍ വാഹനങ്ങളിലെത്തിക്കുന്ന മാലിന്യങ്ങള്‍ തുറസ്സായ സ്ഥലത്ത് തള്ളുകയാണ്. ഇവ ഇവിടെക്കിടന്ന് ചീഞ്ഞളിഞ്ഞ്, സമീപത്തെ പുഴയിലേക്കാണ് ചേരുന്നത്. കല്ലാര്‍, വിരിപാറ തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍ വീട്ടാവശ്യത്തിനുംമറ്റും ഉപയോഗിക്കുന്നത് ഈ വെള്ളമാണ്. ഇത്തരത്തില്‍ ടണ്‍കണക്കിന് മാലിന്യം ചീഞ്ഞളിഞ്ഞ് പകര്‍ച്ചവ്യാധികള്‍ പടരാനും സാധ്യതയുണ്ട്.
സംസ്‌കരണ സൗകര്യമില്ലാത്തതുമൂലം ടൗണിലും പരിസരങ്ങളിലുമുള്ള മാലിന്യങ്ങള്‍, പഞ്ചായത്ത് തൊഴിലാളികള്‍ ശേഖരിക്കുന്നത് ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രമാണ്. ഇതുമൂലം ടൗണില്‍കൂടി നടക്കാന്‍പോലുമാവാത്ത സ്ഥിതിയാണ്.ലക്ഷക്കണക്കിന് സഞ്ചാരികള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന കുറിഞ്ഞി പൂക്കാലത്തിന് രണ്ടുമാസം മാത്രം ശേഷിക്കെ മാലിന്യസംസ്‌കരണത്തിന് ഒരു പദ്ധതിയും അധികൃതര്‍ ആലോചിക്കുകപോലും ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha
























