കൗമാരക്കാരി കുളിക്കുന്നത് ഒളിഞ്ഞുനോക്കുകയും മാനസികമായി പീഡനവും ; എടപ്പാൾ സിനിമ തീയറ്ററിൽ പെൺകുട്ടി പീഡനത്തിനു ഇരയായ കേസ് വേണ്ടവിധം പരിഗണിക്കാതിരുന്ന ചങ്ങരംകുളം എസ് ഐയുടെ ജോലി പോയതോടെ ഒതുക്കി വച്ച ബാലപീഡന കേസുകളിൽ എല്ലാം പൊലീസ് എഫ് ഐ ആർ ഇട്ടു ; സിപിഎം. നേതാവിന് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ്

എടപ്പാൾ സിനിമ തീയറ്ററിൽ പെൺകുട്ടി പീഡനത്തിനു ഇരയായ കേസ് വേണ്ടവിധം പരിഗണിക്കാതിരുന്ന ചങ്ങരംകുളം എസ് ഐയുടെ ജോലി പോയതോടെ ഒതുക്കി വച്ച ബാലപീഡന കേസുകളിൽ എല്ലാം പൊലീസ് എഫ് ഐ ആർ ഇട്ടു. ഇതോടെ കുടുങ്ങിയവരിൽ സിപിഎം നേതാവും.
പതിനേഴുകാരി കുളിക്കുന്നത് ഒളിഞ്ഞുനോക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ സിപിഎം. നേതാവിനെ പോക്സോ വകുപ്പ് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. വെളിയങ്കോട് തണ്ണിത്തുറ മുൻ ബ്രാഞ്ച് സെക്രട്ടറി ടി.എൻ. ഷാജഹാൻ ആണ് അറസ്റ്റിലായത്. പൊന്നാനി സിഐയും സംഘവും തിങ്കളാഴ്ച ആണ് ഇയാളെ അറസ്റ് ചെയ്തത്.
2017 ഒക്ടോബറിൽ ലഭിച്ച പരാതിയിൽ ഇപ്പോളാണ് അറസ്റ്റ് നടന്നത്. മുൻപ് പെൺകുട്ടിയെ പൊന്നാനി പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും അതിനെ തുടർന്ന് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും ചില രാഷ്ട്രീയസമ്മർദങ്ങൾക്ക് വഴങ്ങി അറസ്റ്റ് പൊലീസ് മനഃപൂർവം വൈകിച്ചതാണെന്ന ആരോപണമുയർന്നിരുന്നു.
എടപ്പാളിലെ തിയേറ്ററിൽ ബാലികയുടെ പീഡനത്തിൽ അറസ്റ്റുണ്ടായതിനെത്തുടർന്ന് പൊലീസിന് നേരെ നിരവധി അധിക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇനിയും ഇത്തരം കേസുകളിൽ നടപടിയെടുത്തില്ലെങ്കിൽ പോലീസിന്റെ പണിതെറിക്കുമെന്നുറപ്പായതിനെത്തുടർന്നാണ് നടപടി.
https://www.facebook.com/Malayalivartha
























